റോഡ് പുനർനിർമിക്കാത്തതിനെതിരെ വിഷു ദിനത്തിൽ പ്രതിഷേധവുമായി നാട്ടുകാർ

Untitled design - 1
SHARE

വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ് പുനർനിർമിക്കാത്തതിനെതിരെ വിഷു ദിനത്തിൽ പ്രതിഷേധവുമായി നാട്ടുകാർ

ഇടുക്കി കട്ടപ്പന ഇരുപതേക്കർ - തൊവരയാർ റോഡിന്റെ ദുരവസ്ഥക്കെതിരെയാണ് ജനപ്രതിനിധികൾക്കെതിരെയുള്ള ബോർഡുകളുമായി നാട്ടുകാർ പ്രതിഷേധിച്ചത്.

കട്ടപ്പന മുൻസിപ്പാലിറ്റി പരിധിയിലെ ഇരുപതേക്കർ - തൊവരയാർ റോഡിന്റെ ദുരിത കാഴ്ചയാണിത്. 15 വർഷമായിട്ടും റോഡ് പുനർനിർമിക്കാൻ നഗരസഭ നടപടിയെടുത്തില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മുൻപ് നിരവധി പ്രതിഷേധങ്ങൾ ഉയർന്നതോടെ മന്ത്രി റോഷി അഗസ്റ്റിൻ 25 ലക്ഷവും നഗരസഭ 10 ലക്ഷം രൂപയും റോഡ് നിർമ്മാണത്തിനായി അനുവദിച്ചിരുന്നു. പക്ഷേ റോഡ് യാഥാർത്ഥ്യമായില്ല. 

നഗരസഭയിലെ മറ്റ് റോഡുകൾ നവീകരിക്കുമ്പോഴും ഈ റോഡിനോട്‌ അധികൃതർ അവഗണന കാണിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്ന എളുപ്പമാർഗം കൂടിയായ റോഡ് പുനർനിർമിച്ചില്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം. 

idukki Impassable road Protest on Vishu day 

Community-verified icon

MORE IN KERALA
SHOW MORE