ഒരു നിയമസഭാ മണ്ഡലത്തിൽ മുപ്പത് സ്വീകരണങ്ങൾ; രണ്ടാംഘട്ട പര്യടനം തുടങ്ങി തോമസ് ഐസക്

thomas-issac
SHARE

പത്തനംതിട്ടയിലെ ഇടത് സ്ഥാനാർഥി തോമസ് ഐസക് രണ്ടാം ഘട്ട പര്യടനം തുടങ്ങി. ഉൽസവാന്തരീക്ഷത്തിലാണ് സ്വീകരണങ്ങൾ. ഓരോവരവിലും ജനപിന്തുണ ഏറുന്നു എന്ന് സ്ഥാനാർഥി പറയുന്നു

കൊട്ടും ഘോഷവും മുത്തുക്കുടയും അലങ്കാരങ്ങളും ആകാശം നിറയുന്ന ചുവപ്പന്‍ കടലാസ് കഷണങ്ങളും വഞ്ചിപ്പാട്ടും ഒക്കെയായി ആണ് ഓരോ പോയിന്‍റിലും സ്വീകരണം. പൂക്കളോ പുസ്തകങ്ങളോ നൽകി സ്വീകരണം. ആദ്യം രംഗത്തിറങ്ങിയതിന്‍റെ വേഗമുണ്ട്. ദിവസം ഒരു നിയമസഭാ മണ്ഡലത്തിൽ മുപ്പതോളം സ്വീകരണങ്ങൾ. അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി ചെറു പ്രസംഗം. എല്ലായിടത്തും വൻ പിന്തുണയെന്ന് സ്ഥാനാർഥി. 

തൽക്കാലം ഇ.ഡി.പ്പേടി ഒഴിഞ്ഞതിനാല്‍ അടിത്തട്ട് പ്രവർത്തനങ്ങൾ ശക്തമായി. വൻ ചെലവിലാണ് ഓരോ സ്വീകരണവും. സി പി എമ്മിന് ജീവൻ മരണപ്പോരാട്ടമാണ്. മൂന്നു വട്ടവും കോൺഗ്രസ് കോട്ടയെന്ന് തെളിയിച്ച മണ്ഡലത്തെ ചുവപ്പിക്കണം. മണ്ഡലങ്ങളിലെ മൂന്നാം പര്യടനം കൂടി വരുന്നതോടെ ജന മനം തോമസ് ഐസക്കിനൊപ്പം എത്തുമെന്നാണ് പ്രതീക്ഷ.

MORE IN KERALA
SHOW MORE