ഐശ്വര്യത്തിന്‍റെ വിഷു; സന്നിധാനത്തും ഗുരുവായൂരും കണികാണാനെത്തിയത് ആയിരങ്ങള്‍

വിഷുദിനത്തിൽ ശബരിമല സന്നിധാനത്തും ഗുരുവായൂരും ഭക്തജനങ്ങളുടെ വലിയ തിരക്ക്. ഐശ്വര്യ സമൃദ്ധിക്ക് കണി കാണാനെത്തിയത് ആയിരങ്ങളാണ്. സന്നിധാനത്ത് പുലർച്ചെ നാലിനും ഗുരുവായൂരിൽ പുലർച്ചെ 2.42 നുമായിരുന്നു വിഷുക്കണി ദർശനം.

ഇന്നലെ ഉച്ച മുതൽ തന്നെ ഗുരുവായൂർ ക്ഷേത്ര പരിസരത്ത് അഭൂത പൂർവമായ തിരക്ക് അനുഭവപെട്ടിരുന്നു. പുലർച്ചെ രണ്ടു മണിയോടെ മേൽ ശാന്തി പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരി ശ്രീലക വാതിൽ തുറന്നു.. ഇന്നലെ രാത്രിയോടെ ഓട്ടുരുളിയിൽ തയ്യാറാക്കി വെച്ച കണികോപ്പുകളിൽ നെയ്തിരി തെളിച്ചു കണ്ണനെ കണി കാണിച്ചു, വിഷു കൈനീട്ടം നൽകി. 2.42 മുതൽ 3. 42 വരെ ശ്രീലകത്തു മുഖമണ്ഡപത്തിൽ ഭക്ത ജനങ്ങൾക്ക് കണിയൊരുക്കി. കണി കണ്ടിറങ്ങയവർക്ക് മേൽ ശാന്തി കൈനീട്ടവും നൽകി. ദർശനത്തിനായി മണിക്കൂറുകളോളം കാത്തിരിപ്പിലാണ് ഭക്തർ..

Enter AMP Embedded Script