പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന്  350 പവൻ സ്വര്‍ണം കവര്‍ന്നു

ponnani-theft
SHARE

മലപ്പുറം പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന്  350 പവൻ സ്വര്‍ണം കവര്‍ന്നു.  ഐശ്വര്യ തീയറ്ററിന് സമീപത്ത് താമസിക്കുന്ന മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 

ശനിയാഴ്ച വൈകിയിട്ട് 4ന് വീട് വൃത്തിയാക്കാനായി എത്തിയ ജോലിക്കാരിയാണ് വീടിന്റെ പിറകുവശത്തെ ഗ്രില്ല് തകർത്ത നിലയില്‍ കണ്ടത്. വിവരം അറിയിച്ചതനുസരിച്ച് ബന്ധുക്കളെത്തി രാജീവിനെ വിളിച്ച് വിവരം പറയുകയായിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോക്കറില്‍ സൂക്ഷിച്ച 2 കോടിയോളം രൂപ വില വരുന്ന 350 പവനോളം സ്വര്‍ണ്ണം മോഷണം പോയതായി വ്യക്തമായത്. സിസിടിവി കാമറകളുള്ള വീട്ടില്‍ നിന്ന് കാമറാ ഹാർഡ് ഡിസ്ക്കടക്കം  മോഷ്ടാവ് കവര്‍ന്നതായാണ് വിവരം.

കുടുംബത്തോടൊപ്പം ദുബായില്‍ താമസിക്കുന്ന രാജീവും കുടുബവും രണ്ട് ആഴ്ച  മുൻപാണ് നാട്ടില്‍ വന്ന് തിരിച്ച് പോയത്. വിവരം അറിഞ്ഞ് ഉടമ രാജീവ് പുലര്‍ച്ചയോടെ നാട്ടിലെത്തും.കൂടുതല്‍ പരിശോധനക്ക് ശേഷം മാത്രമെ നഷ്ടപ്പെട്ട വസ്തുക്കളുടെ വിവരം ലഭിക്കുകയുള്ളു.മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തല്‍ തിരൂര്‍ ഡിവൈഎസ്പിയാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

MORE IN KERALA
SHOW MORE