അരുണ്‍ എന്ന് വിളിച്ചാല്‍ രണ്ട് പേരും വിളികേള്‍ക്കും; വോട്ട് തേടലും ഒരുമിച്ച്

two-arun
SHARE

ഒരു സ്ഥലത്തെ എം.എല്‍. എയ്ക്കും എം.പിയ്ക്കും ഒരേ പേര് വരുമോ?  അത്തരമൊരു അപൂര്‍വതയ്ക്ക് കാത്തിരിക്കുകയാണ് മാവേലിക്കരയിലെ ഇടതുപക്ഷ ക്യാംപ്. ആ കാത്തിരിപ്പിന്റെ കാരണം എന്താണെന്ന് നോക്കാം.

അരുണ്‍ എന്ന വിളികേട്ടാല്‍ രണ്ട് പേരും തിരിഞ്ഞ് നോക്കും. ഒരാള്‍ മാവേലിക്കര എം.എല്‍.എ M.S. അരുണ്‍ കുമാര്‍, മറ്റേയാള്‍ മാവേലിക്കര എം.പിയാകാന്‍ പോരടിക്കുന്ന സി.എ. അരുണ്‍കുമാര്‍. വോട്ട് തേടലും പ്രചാരണവുമെല്ലാം ഈ രണ്ട് അരുണ്‍കുമാറും ഒരുമിച്ചാണ്. പേരിലുള്ള ഒരുമ പ്രവര്‍ത്തിയിലും തുടങ്ങിയിട്ട് വര്‍ഷം കുറേയായി. 

യുവത്വത്തിന് വോട്ട് എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചാണ് നിയമസഭയിലെ കന്നിയങ്കത്തില്‍ എം.എസ് അരുണ്‍കുമാര്‍ ജയിച്ചുകയറിയത്. അതേ തന്ത്രം ഒരുക്കിയാണ് സി.എ. അരുണ്‍കുമാറിന്റെയും വോട്ടുയാത്ര.

MORE IN KERALA
SHOW MORE