ഇസ്രായേല്‍ ബന്ധമുള്ള കപ്പലില്‍ മൂന്ന് മലയാളികള്‍; ആശങ്കയറിയിച്ച് കുടുംബങ്ങള്‍

israel-ship
SHARE

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ ബന്ധമുള്ള കപ്പലില്‍ മൂന്ന് മലയാളികള്‍. കോഴിക്കോട് സ്വദേശി ശ്യാംനാഥ്, വയനാട് സ്വദേശി ധനേഷ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് കപ്പലില്‍ അകപ്പെട്ടത്. മകന്‍റെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് കോഴിക്കോട് സ്വദേശി ശ്യാംനാഥിന്‍റെ കുടുംബം മനോരമ ന്യൂസിനോട് പറഞ്ഞു.

കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ് എംഎസ്‌സി ഏരീസ് കപ്പലില്‍ സെക്കന്‍റ് എന്‍ജിനീയറായി പത്തുവര്‍ഷമായി ജോലി ചെയ്യുന്നു. വിവാഹ ശേഷം ശ്യാംനാഥ് മടങ്ങിപ്പോയത് കഴിഞ്ഞ സെപ്തംബറിലാണ്. വിഷുവിന് വീട്ടിലേക്ക് വരാനിരുന്നതായിരുന്നു. പക്ഷേ നടന്നില്ല. ഒടുവില്‍ ഫോണില്‍ ബന്ധപ്പെട്ടത് കപ്പല്‍ ഇറാന്‍ സൈന്യം പിടികൂടും മുമ്പ്.. അതിന് ശേഷം ഒരു വിവരവുമില്ലെന്ന് കുടുംബം

കപ്പലില്‍ തേഡ് എന്‍ജിനീയറായി ജോലി ചെയ്യുന്ന പാലക്കാട് വടശേരി സ്വദേശിയാണ് കപ്പലില്‍ കുടുങ്ങിയ രണ്ടാമന്‍ സുമേഷ്. സെക്കന്‍റ് ഓഫീസറായ വയനാട് പാല്‍വെളിച്ചം സ്വദേശി പി.വി ധനേഷും കപ്പലിലുണ്ട്. കപ്പല്‍ ഇന്ത്യയിലെത്തുമ്പോള്‍ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു ധനേഷ്. മുംബൈയിലുള്ള കമ്പനി ആസ്ഥാനത്തുനിന്നും വിവരം അറിയിച്ചപ്പോഴാണ് കുടുംബാംഗങ്ങള്‍ സംഭവം അറിയുന്നത്. നയതന്ത്ര ഇടപെടലിലാണ് കുടുംബങ്ങളുടെ പ്രതീക്ഷ

MORE IN KERALA
SHOW MORE