തിരഞ്ഞെടുപ്പ് ചൂടിലും മറൈന്‍ഡ്രൈവിലെ സ്വന്തം വോട്ടര്‍മാരെ കാണാനെത്തി ആലത്തൂരിലെ സ്ഥാനാര്‍ഥി

alathoor
SHARE

തിരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിക്കുമ്പോള്‍ ആലത്തൂരിലെ സ്ഥാനാര്‍ഥികള്‍ ഓരോരുത്തരായി എറണാകുളത്തേക്ക് വരികയാണ്. എന്താണ് കാര്യം എന്നല്ലേ? ആലത്തൂരിലെ അരലക്ഷത്തോളം വോട്ടര്‍മാരെ നേരില്‍ കാണാനാണ് ഇവര്‍ എത്തുന്നത്. 

എറണാകുളം ബ്രോഡ് വേയിലെ കാഴ്ചയാണിത്. ഒറ്റ നോട്ടത്തില്‍ ആലത്തൂര്‍ മണ്ഡലം. കൊച്ചി നഗരത്തിന്‍റെ വ്യാപാര ഹൃദയമായ ബ്രോഡ്‌വെയിലെന്താ ഇങ്ങനെ എന്നല്ലേ? കാര്യമുണ്ട്. മന്ത്രി കെ രാധാകൃഷ്ണന്‍ ഇവിടെയെത്തിയത് എറണാകുളത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ പ്രചരണത്തിനല്ല, സ്വന്തം മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാനാണ്. പ്രവര്‍ത്തകരുടെ സ്വീകരണത്തിന് ശേഷം  കെ രാധാകൃഷ്ണന്‍ വോട്ടഭ്യര്‍ഥിച്ച് ഇറങ്ങി  

കഴിഞ്ഞ ദിവസം ആലത്തൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസും ബ്രോഡ്‌വെയിൽ പ്രചരണത്തിനെത്തിയിരുന്നു. 

MORE IN KERALA
SHOW MORE