വോട്ടർമാർക്ക് വേണ്ടി ഇടുക്കിയിലേക്ക് ആദ്യമായി ഡബിള്‍ ഡെക്കർ ബസ്; വേറിട്ട മാര്‍ഗം

തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ വെത്യസ്ത മാർഗങ്ങളുമായി ഇടുക്കി ജില്ല ഭരണകൂടം. മൂന്നാറിൽ സ്വീപ്പിന്റെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. വോട്ട‍ര്‍മാര്‍ക്കായി ഡബിള്‍ ഡക്കര്‍ ബസ് യാത്രയും ഒരുക്കിയിരുന്നു. 

ഇടുക്കിയുടെ മണ്ണിലേക്ക് ആദ്യമായാണ് ഒരു ഡബിൾ ഡക്കർ ബസ് എത്തുന്നത്. സമ്മതിദാനാവകാശം വിനയോഗിക്കുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും വോട്ടർമാരെ ഓർമപ്പിക്കുകയാണ് ബസ് യാത്രയുടെ ലക്ഷ്യം. മൂന്നാർ മുതൽ ആനയിറങ്കൽ വരെ പ്രകൃതി ഭംഗി ആസ്വദിച്ചു വോട്ടർമാർക്ക് ഈ ബസിൽ സഞ്ചരിക്കാം. സൗജന്യ നിരക്കിലാണ് യാത്രയെങ്കിലും പാസ് മുഖേന നിയന്ത്രണമുണ്ട്. ഒരേ സമയം 50 പേർക്ക് ബസിൽ സഞ്ചരിക്കാം.

മൈതാനത്ത് നിന്ന് ബൂത്തിലേക്കെന്ന ആശയം മുൻനിർത്തിയാണ് സ്വീപ്പിന്റെ നേതൃത്വത്തിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്. കേരളത്തിന്റെ ഫുട്‌ബോൾ ആവേശം ഐ എം വിജയൻ മത്സരം കിക്ക് ഓഫ് ചെയ്തു. കെ ഡി എച്ച് മൈതാനത്ത് നടന്ന മത്സരത്തിൽ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റെഷൻ ടീമും ജില്ല പൊലീസ് ടീമുമാണ് ഏറ്റുമുട്ടിയത്.

Idukki double decker bus for voters

Enter AMP Embedded Script