'ട്രാന്‍സ്ഫോര്‍മറുകളടക്കം കത്തിപോകുന്നു, ഉപഭോഗം കുറക്കൂ'; അഭ്യര്‍ഥനയുമായി കെഎസ്ഇബി

KSEB
SHARE

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നതിനിടെ ഉപഭോക്താക്കളോട് അഭ്യര്‍ഥനയുമായി കെഎസ്ഇബി. വൈകീട്ട് ആറ് മുതല്‍ അര്‍ധരാത്രിവരെ വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണംവേണമെന്നാണ് ആവശ്യം. ലോഡിലുണ്ടായ ക്രമാതീതമായ വര്‍ധനമൂലം ട്രാന്‍സ്ഫോര്‍മറുകളടക്കം കത്തിപോകുന്ന ഗുരുതരമായ സ്ഥിതിയെന്നും കെഎസ്ഇബി. 

കനത്ത ചൂടിനെ അതിജീവിക്കാന്‍ എസിയില്ലാതെ പറ്റില്ലെന്ന അവസ്ഥയാണ് കേരളത്തില്‍. ഓരോ വീട്ടിലും എസിയെന്ന നിലയിലേക്ക് സ്ഥിതിമാറിയതോടെ വൈദ്യുതി ഉപഭോഗം കുതിക്കുകയാണ്. ഇതിനിടെ വൈദ്യുതി മണിക്കൂറുകളോളം തടസപ്പെടുന്നതും പതിവായതോടെ കെഎസ്ഇബി ജീവനക്കാരും ഉദ്യോഗസ്ഥരും ശത്രുപക്ഷത്താണ്. ലോഡ് കൂടി 11 കെവിലൈനിന്‍റെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാകുന്നതാണ് പ്രതിസന്ധിക്ക് കാരണം.  ഈ സാഹചര്യം ഒഴിവാക്കാനുള്ള ചില പൊടികൈകളാണ് കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശിക്കുന്നത്. വാഷിങ് മെഷീനില്‍ തുണികൾ കഴുകുന്നതും തേക്കുന്നതും രാത്രികാലങ്ങളില്‍ ഒഴിവാക്കാം. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് അര്‍ധരാത്രിക്ക് ശേഷമാക്കുക. എസിയുടെ തണുപ്പ് 25നും 27 ഡിഗ്രിക്കുമിടയില്‍ നിജപ്പെടുത്തണം. ഓട്ടോമാറ്റിക് വാട്ടർ ഫില്ലിംഗ് സംവിധാനം ഒഴിവാക്കി പകൽ സമയത്ത് പമ്പിങാകാം. എത്ര ശ്രമിച്ചിട്ടും ട്രാൻസ്ഫോർമറുകളുടെ ലോഡ് നിയന്ത്രിക്കാനാകാത്ത സ്ഥിതിയാണ് മിക്കയിടങ്ങളിലും. 5000 വാട്ട്സിന് മുകളിലുള്ള ഉപഭോക്താക്കൾ ത്രീ ഫേസ് കണകഷനിലേക്ക് മാറാത്തതും വൈദ്യുതി വിതരണ ശൃംഗലയെ താറുമാറാക്കുന്നു. ജയറാം, അനൂപ് മേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെ ബോധവത്കരണ വീഡിയോകളും കെഎസ്ഇബി പുറത്തിറക്കി.

രാത്രി കാലങ്ങളിലെ അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കണം

നിയന്ത്രണം വേണ്ടത് വൈകീട്ട് ആറ് മുതല്‍ അര്‍ധരാത്രി വരെ

വാഷിങ് മെഷീനുകളുടെ ഉപയോഗവും തേക്കുന്നതും രാത്രി ഒഴിവാക്കുക

ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് അര്‍ധരാത്രിക്ക് ശേഷം മാത്രം

മൂന്ന് മുറികളിലെ AC രണ്ട് മുറികളിലായി കുറക്കാം

എസിയുടെ തണുപ്പ് 25നും 27 ഡിഗ്രിക്കുമിടയില്‍ നിജപ്പെടുത്തുക 

ഓട്ടോമാറ്റിക് വാട്ടർ ഫില്ലിംഗ് സംവിധാനം ഒഴിവാക്കി പകല്‍ സമയത്ത് പമ്പിങ്

KSEB requestes consumers to reduce the usage of electricity

MORE IN KERALA
SHOW MORE