പാനൂര്‍ സ്ഫോടനക്കേസ്; സ്ഫോടനവസ്തുക്കളുടെ ഉറവിടം കണ്ടെത്താനായില്ല

panoor
SHARE

കണ്ണൂർ പാനൂരിൽ  ബോംബ്  നിർമാണത്തിന് ആവശ്യമായ സ്ഫോടക വസ്തുക്കളടക്കം ലഭിക്കാൻ പ്രതികൾക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ബോംബ് നിർമാണത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. അതേസമയം അറസ്റ്റിലായ  ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ എങ്ങനെ ഗുണ്ടാസംഘത്തിൽ ഉൾപെട്ടുവെന്നതിൽ പാർട്ടിക്ക് മറുപടി പറയേണ്ടി വരും.

പാനൂർ ബോംബ് സ്ഫോടനത്തിൻ്റെ മുഖ്യ ആസൂത്രകൻ ഷിജാൽ പിടിയിലായതോടെയാണ് ബോംബ് നിർമാണത്തിൻ്റെ ചുരുൾ അഴിഞ്ഞത്. രണ്ട് ഗുണ്ടാ സംഘങ്ങൾ അവരുടെ കുടിപ്പകകൾ,  പാനൂർ ബോംബ് സ്ഫോടന കേസിലെ അന്വേഷണ വഴിയിൽ പൊലീസും മനസിലാക്കുന്നത് ഇതാണ്. ഈ പകയ്ക്ക്  രാഷ്ട്രീയ മുഖം ഉണ്ടാകാനുള്ള സാധ്യതയും അന്വേഷണം സംഘം പരിശോധിക്കുന്നുണ്ട്. ദീർഘനാളായുള്ള പക കുയിമ്പിൽ ക്ഷേത്ര ഉത്സവ സ്ഥലത്ത് നടന്ന സംഘർഷത്തിലൂടെ വീണ്ടും മൂർച്ഛിച്ചു. ബോംബ് നിർമാണം സ്ഫോടനത്തിൽ പരുക്കേറ്റ വിനീഷിൻ്റെ നേതൃത്വത്തിലുള്ള ഗുണ്ട സംഘത്തിന് പ്രതിരോധം തീർക്കാനായിരുന്നുവെന്നാണ് പൊലീസും മനസിലാക്കുന്നത്. ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ടവർ ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറിയും ജോയിൻ്റ് സെക്രട്ടറിയുമായതിലാണ് ഇപ്പോൾ ഡി വൈ എഫ് ഐയും സി പി എമ്മും പ്രതിസന്ധിയിലായിരിക്കുന്നത്. അതിനിടെ പാനൂർ ബോംബ്  സ്ഫോടനത്തിൽ ഉൾപ്പെട്ടവർക്ക് എതിരെ കാപ്പ ചുമത്താനുള്ള നീക്കവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Panoor bomb blast case follow up

MORE IN KERALA
SHOW MORE