'കുടുംബം മുഴുവന്‍ പ്രചാരണത്തിനുണ്ട്; സൈബര്‍ ആക്രമണങ്ങളെ വകവെയ്ക്കുന്നില്ല'

Great-Indian-Vote-HD-mariaommen
SHARE

ശശിതരൂരിനായി കുടുംബസംഗമത്തില്‍ ഇറങ്ങി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍. എല്ലാ മണ്ഡലങ്ങളില്‍ നിന്നും പ്രചാരണത്തിനു ക്ഷണിക്കാറുണ്ട്. അനില്‍ ആന്‍റണി ബിജെപിയിലേക്ക് പോയപ്പോള്‍പോലും കുടുംബത്തിനെതിരെ സൈബര്‍ ആക്രമണമുണ്ടായതായും മറിയ ഉമ്മന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ഉമ്മന്‍ചാണ്ടിയില്ലാത്ത തെരഞ്ഞെടുപ്പില്‍ കുടുംബം സജീവമാണ് . കുടുംബയോഗങ്ങളിലാണ് പ്രധാനമായും പങ്കെടുക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ നടന്ന കുടുംബയോഗങ്ങളിലാണ് ഇന്നലെ മറിയ ഉമ്മന്‍ എത്തിയത്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങളാണ് വീട്ടമ്മമാര്‍ക്ക് പരിചയപ്പെടുത്തല്‍. ഒപ്പം തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യവും ഓര്‍മിച്ച് ചുരുങ്ങിയ വാക്കുകളില്‍ പ്രസംഗം അവസാനിപ്പിക്കും.

ചേര്‍ന്നപ്പോള്‍ കുടുംബം മുഴന്‍ വിഷമിച്ചു. അനില്‍ പാര്‍ടിവിട്ടതിനും കുടുംബത്തിനെതിരെ സൈബര്‍ ആക്രമണമുണ്ടായി. കുടുംബം മുഴുവന്‍ പ്രചാരണത്തിനുണ്ടെന്നും സൈബര്‍ ആക്രമണങ്ങളെ വകവെയ്ക്കുന്നില്ലെന്നും മറിയ ഉമ്മന്‍ മനോരമ ന്യൂസിനോടു പറഞ്ഞു സ്ത്രീകള്‍ക്കൊപ്പമുള്ള സെല്‍ഫിയുമെടുത്താണ് പ്രചാരണ യോഗങ്ങളില്‍ നിന്നും മടങ്ങുന്നത്.

Maria oommen reaction

MORE IN KERALA
SHOW MORE