'പ്രചരിപ്പിക്കേണ്ടത് "ലവ് സ്റ്റോറി"കളാണ്, "ഹേറ്റ് സ്റ്റോറി"കളല്ല'; വിമര്‍ശിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

Geevarghese-Coorilos
SHARE

ഇടുക്കി രൂപതയും താമരശ്ശേരി രൂപതയും വിവാദ ചിത്രം കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വിമര്‍ശനവുമായി ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. 'യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും  "ലവ് സ്റ്റോറി " ( സ്നേഹത്തിന്റെ കഥകൾ) കളാണ്, മറിച്ച് "ഹേറ്റ് സ്റ്റോറി " ( വിദ്വേഷത്തിന്റെ കഥകൾ ) കളല്ല,' എന്നാണ് വിഷയത്തോട് പ്രതികരിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്​ബുക്കില്‍ കുറിച്ചത്.

താമരശേരി രൂപത  'ദ കേരള സ്റ്റോറി' പ്രദർശിപ്പിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഗീവര്‍ഗീസ് കൂറിലോസ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ശനിയാഴ്ച രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കുമെന്നാണ് അറിയിച്ചത്. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും താമരശേരി കെസിവൈഎം അറിയിച്ചു.  

ഈ മാസം നാലിന് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ദൂരദര്‍ശന്‍ കഴിഞ്ഞ ദിവസം സിനിമ സംപ്രേക്ഷണം ചെയ്യുന്നതിന് തൊട്ടുതലേന്നായിരുന്നു ഇടുക്കി രൂപത വിവാദ സിനിമ പ്രദര്‍ശിപ്പിച്ചത്. കുട്ടികളുടെ വേദപഠന ക്ലാസുകള്‍ നടക്കുന്ന പള്ളികളില്‍ കൗമാരക്കാരായ കുട്ടികള്‍ക്കുവേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിന്‍റെ ഭാഗമായായിരുന്നു പ്രദര്‍ശമെന്നാണ് സഭ വിശദീകരിച്ചത്. ലൗജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും രൂപത വാദിച്ചു. 

Geevarghese Mar Coorilos criticized the screening of Kerala Story

MORE IN KERALA
SHOW MORE