തൃശൂര്‍ പൂരം; തിരുവമ്പാടി ദേവസ്വത്തിന്‍റെ പന്തലുകള്‍ക്ക് കാല്‍നാട്ടി

thrissur
SHARE

തൃശൂര്‍ തിരുവമ്പാടി ദേവസ്വത്തിന്‍റെ രണ്ടു പന്തലുകള്‍ക്ക് സ്വരാജ് റൗണ്ടില്‍ കാല്‍നാട്ടി. തൃശൂര്‍ പൂരത്തിനു മുന്നോടിയായാണ് കാല്‍നാട്ടല്‍ കര്‍മം നിര്‍വഹിച്ചത്.  സ്വരാജ് റൗണ്ടിലെ നടുവിലാലില്‍ ആദ്യത്തെ പന്തലിനു കാല്‍നാട്ടി. സര്‍ക്കാരിനെ പ്രതിനിധികീരിച്ച് റവന്യൂമന്ത്രി കെ.രാജന്‍ ചടങ്ങില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ സ്ഥാനാര്‍ഥികളും എത്തി. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാറും എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപിയും പങ്കെടുത്തു. 

ആര്‍പ്പുവിളികളോടെ പന്തലിന്റെ കാലുകള്‍ നാട്ടി പൂരം കാഴ്ചകളിലേക്ക് നീങ്ങുകയാണ് ദേശക്കാര്‍. അടുത്ത ശനിയാഴ്ച തൃശൂര്‍ പൂരത്തിനു കൊടികയറും. പത്തൊന്‍പതിനാണ് പൂരം. വൈദ്യുത ദീപാലങ്കാരങ്ങള്‍ നിറഞ്ഞ പന്തലുകളുടെ നിര്‍മാണം അടുത്ത ആഴ്ചയോടെ തീരും.

MORE IN KERALA
SHOW MORE