ഇന്ത്യയിലെ ആദ്യത്തെ തേര്‍ഡ് ജനറേഷൻ സർജറി റോബോട്ടുമായി ലൂർദ് ആശുപത്രി

Lourdes-Hospital
SHARE

ഇന്ത്യയിലെ ആദ്യത്തെ തേര്‍ഡ് ജനറേഷൻ സർജറി റോബോട്ട് എറണാകുളം ലൂർദ് ആശുപത്രിയിൽ. അത്യാധുനിക റോബോട്ടിക് സിസ്റ്റം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, അഡ്വാൻസ്സ് ഇമേജിംഗ്, അഡാപ്റ്റീവ് ലേണിംഗ് എന്നിവ സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. 

വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ റോബോട്ടിക് സിസ്റ്റത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. എംഎൽഎ. ടി.ജെ. വിനോദ് ചടങ്ങിൽ പങ്കെടുത്തു. കൃത്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്ന ഈ സാങ്കേതികവിദ്യ ശസ്ത്രക്രിയകളിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് ലൂർദ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും ഓർത്തോപീഡിക് വിഭാഗം മേധാവിയുമായ ഡോ. ജോൺ ടി ജോൺ പറഞ്ഞു.

Lourdes hospital offers third generation surgery robort.

MORE IN KERALA
SHOW MORE