ചെട്ടയാറമ്മലിലെ ‘കപ്പത്തുറവി’; പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ഇഫ്താര്‍

malappuram
SHARE

റമസാൻ കാലത്ത് മലപ്പുറം വണ്ടൂർ ചെട്ടിയാറമ്മലിലെ സ്പെഷ്യല്‍ ജനകീയ കപ്പത്തുറവിയാണ്. എല്ലാവർഷവും ഇരുപത്തിയഞ്ചാമത്തെ നോമ്പിന് സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറയില്‍ നൂറു കണക്കിന് പേരാണ് ഭാഗമാവുന്നത്. 

നോമ്പുതുറക്ക് സാധാരണ കാണുന്ന വിഭവങ്ങളായ പത്തിരിയും  കോഴിക്കറിയും ബിരിയാണിയുമൊന്നും ചെട്ടിയാറമ്മലില്‍ ഇല്ല.  ഒരേ ചെമ്പിൽ പാചകം ചെയ്ത കപ്പയും ബീഫുമാണ് വിളമ്പിയത്. വർഷങ്ങൾക്ക് മുന്‍പ് നാട്ടിലെ പത്ത് യുവാക്കൾ ചേർന്ന് നോമ്പിലെ 25 ആം ദിവസം15 കിലോ കപ്പയും ബീഫും വച്ച് തുടങ്ങിയതാണ്. ഇന്നും ഒരാചാരം പോലെ ആവേശത്തോടെ നോമ്പുതുറ തുടരുകയാണ്. വാങ്കുവിളിച്ചാൽ പാതയോരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ഇഫ്താര്‍.  

അതിര്‍വരമ്പുകള്‍ ഒന്നുമില്ലാതെ എല്ലാവരും കപ്പത്തുറവിയുടെ ഭാഗമാണ്സം ഘാടകർ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെത്തി മികച്ചയിനം കപ്പ നേരത്തെ തന്നെ കണ്ടെത്തും. കൃഷിയിടത്തിലെ കപ്പ മുഴുവനായി വാങ്ങുന്നതാണ് പതിവ്. ഇത്തവണ അഞ്ച് കിന്‍റല്‍ കപ്പയും 350 കിലോ പോത്തിറച്ചിയുമാണ് വിളമ്പിയത്. കപ്പവെട്ടി കഷ്ണങ്ങളാക്കുന്നതും ഇറച്ചി ഒരുക്കുന്നതുമെല്ലാം നാട്ടുകാർ തന്നെയാണ്. ഇത്തവണ പ്രദേശത്തെ 500ല്‍ അധികം സ്ത്രീകൾക്ക് വിഭവങ്ങൾ വീടുകളില്‍  എത്തിച്ചു നൽകിയിരുന്നു. 

MORE IN KERALA
SHOW MORE