പെരുമാറ്റ ചട്ടലംഘനം; തീരുമാനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് വിട്ട് കോഴിക്കോട് കലക്ടർ

riyas
SHARE

മന്ത്രി മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയിൽ തീരുമാനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് വിട്ട് കോഴിക്കോട് ജില്ലാ കളക്ടർ. മന്ത്രിയുടെ വിശദീകരണക്കുറിപ്പ് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി.പെരുമാറ്റച്ചട്ടം ലംഘിക്കപ്പെട്ടത് വ്യക്തമല്ലാത്ത സാഹചര്യത്തിലാണ് തീരുമാനമെടുക്കാൻ കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടത്. 

കോഴിക്കോട് രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കുമെന്ന് കഴിഞ്ഞ നവംബറിൽ തന്നെ കായിക  മന്ത്രി പ്രഖ്യാപിച്ചതാണെന്നും പുതിയ പ്രഖ്യാപനം അല്ലെന്നും ആണ് മന്ത്രി മുഹമ്മദ് റിയാസ് ജില്ലാ കളക്ടർക്ക് ഇന്നലെ നൽകിയ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. പെരുമാറ്റ ചട്ടലംഘനം ഇല്ലെന്നും മന്ത്രി ആവർത്തിച്ചിരുന്നു . വിശദീകരണക്കുറിപ്പ് കിട്ടിയതിനു പിന്നാലെയാണ് ജില്ലാ കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയത്. മന്ത്രിയുടെ വിശദീകരണം അടക്കമാണ് കലക്ടറുടെ റിപ്പോർട്ട് . പെരുമാറ്റ ചട്ടലംഘന പരാതി ഉയർന്നുവെന്നും വിഷയം പരിശോധിക്കണമെന്നും ആണ് കലക്ടർ റിപ്പോർട്ടിൽ പറയുന്നത്.

പ്രാഥമികമായി പെരുമാറ്റ ചട്ടലംഘനം കണ്ടെത്തിയിരുന്നെങ്കിലും ഇത് നേരത്തെയുള്ള പ്രഖ്യാപനമാണ് എന്ന വിശദീകരണം വന്നതിനാൽ ചട്ടലംഘനം വ്യക്തമല്ലാത്ത സാഹചര്യത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് വിഷയം കൈമാറിയത്.  എന്നാൽ മന്ത്രിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ കൈമാറിയിട്ടില്ല. ചീഫ് ഇലക്ടറൽ ഓഫീസർ ആവശ്യപ്പെട്ടാൽ ദൃശ്യങ്ങൾ നൽകാനാണ് ജില്ലാ കളക്ടറുടെ തീരുമാനം. സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അന്വേഷണമാണ് ഇനി നിർണായകം.

‍kozhikode district collector left the decision to the chief electoral officer

MORE IN KERALA
SHOW MORE