പാര്‍വതിമില്‍ പ്രചാരണവിഷയമാക്കി എല്‍ഡിഎഫ്; സംവാദത്തിന് വെല്ലുവിളിച്ച് പ്രേമചന്ദ്രന്‍

parvathy
SHARE

കൊല്ലം നഗരഹൃദയത്തിലുളള കേന്ദ്രസര്‍ക്കാരിന്റെ പാര്‍വതിമില്‍ തിരഞ്ഞെടുപ്പ് പ്രചാരണവിഷയമാക്കി എല്‍ഡിഎഫ്. തുണിമില്ലിന്റെ പ്രവര്‍ത്തനം നിലച്ച് പതിനാറുവര്‍ഷമായിട്ടും എന്‍കെ പ്രേമചന്ദ്രന്‍ ഇടപെട്ടില്ലെന്നാണ് ആരോപണം. അതേസമയം സംവാദത്തിന് തയാറാണെന്നും അടഞ്ഞുകിടക്കുന്ന കേരളത്തിലെ അഞ്ച് മില്ലുകളെക്കുറിച്ച് എന്താണ് പറയാനുളളതെന്നും എന്‍കെ പ്രേമചന്ദ്രന്‍ തിരിച്ചടിച്ചു.

നാഷനല്‍ ടെക്സ്റ്റൈല്‍ കോര്‍പറേഷന്റെ ഉടമസ്ഥതയില്‍ കൊല്ലം നഗരഹൃദയത്തിലാണ് പാര്‍വതിമില്‍. 1884 ല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് ഗുജറാത്തുകാരായ സഹോദരങ്ങള്‍ തുടങ്ങിയ തുണിമില്ല് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ കൈവശമാണ്. നവീകരണത്തിനായി 2008 ല്‍ പൂട്ടുവീണസ്ഥാപനം ഇപ്പോള്‍ കാടുകയറി നശിക്കുന്നു. എന്‍കെ പ്രേമചന്ദ്രന്‍ ഇൗസ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ എന്തു ചെയ്തെന്നാണ് സിപിഎമ്മിന്റെ ചോദ്യം. എല്‍ഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പുപ്രചാരണവിഷയമാണിത്. സിെഎടിയു എെഎടിയുസി നേതൃത്വത്തില്‍ കമ്പനിക്ക് മുന്നില്‍ പ്രതിഷേധകൂട്ടായ്മ നടത്തി.

പ്രതിഷേധങ്ങളൊക്കെ തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നാണ് എന്‍കെ പ്രേമചന്ദ്രന്റെ മറുപടി. രാജ്യത്ത് 125 മില്ലുകളില്‍ ശേഷിക്കുന്നത് 23 എണ്ണം. ഇതില്‍ കേരളത്തിലുളള മറ്റ് അഞ്ചെണ്ണവും ഇതേപോലെ പൂട്ടിക്കിടക്കുകയാണ്. പാര്‍വതിമില്‍ പി.രാജേന്ദ്രന്‍ എംപിയായിരിക്കെയാണ് അടച്ചുപൂട്ടിയതെന്നും സംവാദത്തിന് തയാറാണെന്നും പ്രേമചന്ദ്രന്‍. തിരഞ്ഞെടുപ്പു പോരാട്ടത്തിന് ഇന്ധനമാകുന്ന വിഷയങ്ങളുമായി മുന്നണികളും സ്ഥാനാര്‍ഥികളും പ്രചാരണം തുടരുകയാണ്.

LDF made parvathimill a campaign issue

MORE IN KERALA
SHOW MORE