ഹാഷിം കാർ വാങ്ങിയത് രണ്ടുമാസം മുമ്പ്: എയര്‍ ബാഗ് ഉൾപ്പടെ സുരക്ഷാസംവിധാനങ്ങളില്ല

Anuja
SHARE

അടൂരില്‍ ലോറിയിലേക്ക് കാറിടിച്ചു കയറ്റി രണ്ട് പേർ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. മരിച്ച മുഹമ്മദ് ഹാഷിം അപകടത്തില്‍പ്പെട്ട വാഹനം വാങ്ങിയത് രണ്ടുമാസം മുന്‍പ് മാത്രമാണ്. പഴയ അടൂര്‍ രജിസ്‌ട്രേഷനിലുള്ള കാറാണ് വാങ്ങിയത്. എയര്‍ ബാഗ് ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഈ വാഹനത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഇത്തരമൊരു കാര്‍ മനപൂര്‍വമാണോ വാങ്ങിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

വ്യാഴാഴ്ച രാത്രി 10.45നാണ് സ്വകാര്യ ബസ് ഡ്രൈവര്‍ മുഹമ്മദ് ഹാഷിമും (31) തുമ്പമണ്‍ നോര്‍ത്ത് ഹൈസ്‌കൂളിലെ അധ്യാപിക അനുജ രവീന്ദ്രനും (37) സഞ്ചരിച്ച കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി ഇരുവരും മരണമടഞ്ഞത്. ജീവനൊടുക്കാൻ ഹാഷിമിനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അടൂർ പൊലീസ്. അനുജയും ഹാഷിമും തമ്മില്‍ ഒരു വര്‍ഷത്തിലേറെയായി അടുത്ത ബന്ധമുണ്ടായിരുന്നു. കാറിൽ വെച്ച് അനുജയെ കൊലപ്പെടുത്തിയ ശേഷം വാഹനം ലോറിയിലേക്ക് ഇടിച്ചുകയറ്റി ഹാഷിം ജീവനൊടുക്കിയതാണോ എന്ന സംശയത്തിലും അന്വേഷണം നടക്കുന്നുണ്ട്. 

ഇരുവരുടെയും ഫോൺ റെക്കോർഡുകളും വാട്ട്സാപ്പ് ചാറ്റും വീണ്ടെടുക്കായാൽ സംഭവത്തിന്റെ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരും. ഹാഷിമിന്റെയും അനുജയുടെയും ഫോണുകൾ സൈബർ സെല്‍ പരിശോധിച്ചുവരികയാണ്. അതേസമയം, ഉത്തരേന്ത്യക്കാരനായ ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി. ആദ്യം കേസെടുത്തപ്പോള്‍ ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ടും നൽകി. ലോറിയിലേക്ക് കാർ മനഃപൂർവം ഇടിച്ചുകയറ്റിയതാണെന്ന മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. 

സ്കൂളിൽ നിന്നുള്ള ടൂർ കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് വഴിയിൽ വച്ച് അനുജയെ ഹാഷിം ബസില്‍ നിന്ന് വിളിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോയത്. സഹോദരനെന്ന് കളവു പറഞ്ഞാണ് അനുജ ഹാഷിമിനൊപ്പം പോയത്. ഒപ്പമുണ്ടായിരുന്ന അധ്യാപകർ അനുജയോട് ഫോണിൽ സംസാരിച്ചതിന് പിന്നാലെയായിരുന്നു വാഹനാപകടം.

anuja hashim death investigation revolved around the car

MORE IN KERALA
SHOW MORE