ക്രിസ്​തുവിന്‍റെ ത്യാഗത്തെ നെഞ്ചേറ്റിയ ദൃശ്യാവിഷ്​കാരം; നാല് പതിറ്റാണ്ടിന്‍റെ തുടര്‍ച്ച

ഉയർത്തെഴുന്നേൽപ്പിന്‍റെ ആഹ്ലാദത്തിലേക്ക് എല്ലാവരും മിഴി തുറന്നെങ്കിലും ക്രിസ്തുവിന്‍റെ പീഢാനുഭവയാത്രയുടെ ഓർമകൾ മനസിൽ നിന്ന് മായുകില്ല കൊച്ചി മുളവുകാട് പൊന്നാരിമംഗലം ഇടവകയിലെ കുരിശിന്‍റെ വഴി പ്രയാണം കണ്ടവർക്ക് . വേദനയുടെ കൊടുമുടിയേറിയിട്ടും സത്യവിശ്വാസത്തെ മുറുകെ പിടിച്ച ക്രിസ്തുദേവന്‍റെ ത്യാഗത്തെ നെഞ്ചിൽ ഉറപ്പിച്ചു നിർത്തുന്നതായി ആ ദൃശ്യാവിഷ്കാരം.

ക്രിസ്തുദേവനായി മാറിയ ജോർജ് എബി മുതൽ മാതാവിന്‍റെും ശമയോന്‍റെയും ഭടൻമാരുടെ വേഷത്തിലെത്തിയവർ വരെ ആ യാത്രയുടെ ജീവൻ ഉൾക്കൊണ്ടു. പോയ നാൽപത് വർഷവും അത്  അങ്ങിനെ തന്നെയായിരുന്നു. ഉയിർപ്പ് തിരുനാളിന്‍റെ സമാധാനത്തിലേക്ക് ഓരോ ഇടവകാംഗങ്ങളെയും കൈ പിടിച്ചു കൊണ്ടുപോയ യാത്ര. കുരിശിന്‍റെ വഴിയിൽ  കഴിഞ്ഞ രണ്ടുവർഷവും ക്രിസ്തുവിന്‍റെ  വേഷമിട്ട ലിഡോൺ ലിവേറയാം ആ യാത്രയുടെ കാഠിന്യമത്രയും. ഇക്കുറി ശാരീരിക ബുദ്ധിമുട്ടുമൂലം ലിഡോൺ മാറി നിന്നപ്പോൾ മനസർപ്പിച്ച് മരക്കുരിശേന്തിയതാകട്ടെ ഇടവകാംഗമായ  ജോർജ്  എബിയും.

നാലു പതിറ്റാണ്ടായി ഇടവക മുറതെറ്റാതെ സംഘടിപ്പിക്കുന്ന ഈ കുരിശിന്‍റെ  വഴി യാത്രയ്ക്ക് പിന്നിൽ വേ ഓഫ് ദ ക്രോസ് കമ്മിറ്റിയും ഭക്തസംഘടനകളും വഹിക്കുന്ന പങ്കും സമാനതകളില്ലാത്തതാണ് അതു തന്നെയാണ് ഈ ദിനം ഇടവകയിലേക്ക് ഇത്രയധികം വിശ്വാസി ളെ അടുപ്പിക്കുന്നതും. 

Muluvukad Ponnaryamangalam Parish presents the sacrifice of Christ in a visual way

Enter AMP Embedded Script