യുജിസി വിലക്കിയിട്ടും പി.എച്ച്.ഡി പ്രവേശന പരീക്ഷ നേരിട്ടുനടത്താനൊരുങ്ങി എംജി സർവകലാശാല

യുജിസി വിലക്കിയിട്ടും പി.എച്ച്.ഡി പ്രവേശന പരീക്ഷ നേരിട്ടുനടത്താനൊരുങ്ങി എംജി സർവകലാശാല. യുജിസിയുടെ പുതിയ വിജ്ഞാപനം അനുസരിച്ച്  പി എച്ച് ഡി പ്രവേശന പരീക്ഷ ദേശീയ തലത്തിൽ നെറ്റ് പരീക്ഷമത്രമായി ഏകീകരിച്ചിട്ടുണ്ട്. പിൻവാതിൽ പ്രവേശനത്തിന് വഴിതുറന്നിടാനാണ് എം.ജി സര്‍വകലാശാലയുടെ ശ്രമമെന്ന് സേവ് യൂണിവേഴ്സിറ്റി സമിതി ആരോപിക്കുന്നു. 

വിവിധ സര്‍വകലാശാലകളും  സ്ഥാപനങ്ങളും വെവ്വേറെ പ്രവേശന പരീക്ഷകള്‍ നടത്തുന്നത് ഗവേഷണത്തിനൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു, ഗവേഷണ മികവിനെ ബാധിക്കുന്നു എന്നുകാണിച്ചാണ്  നെറ്റ് പരീക്ഷമാത്രം മതി എന്ന തീരുമാനത്തിലേക്ക് യുജിസി എത്തിച്ചേര്‍ന്നത്. തുടര്‍ന്നാണ് വിവിധ സ്ഥപനങ്ങള്‍ നടത്തുന്ന പ്രവേശന പരീക്ഷകൾ വിലക്കിക്കൊണ്ടുള്ള വിജ്ഞാപനം ഇറക്കിയത്. യുജിസി നടത്തുന്ന ദേശീയ തല പരീക്ഷയുടെ സ്കോർ അനുസരിച്ച് ആയിരിക്കണം പി എച്ച് ഡി ക്ക് പ്രവേശനം നൽകേണ്ടതെന്ന് യുജിസി വിസിമാർക്ക് നൽകിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. 

നെറ്റ് സ്കോറിനോടൊപ്പം 30% മാർക്ക്‌ ഇന്റർവ്യൂവിന് നൽകിയാണ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കേണ്ടത്. ഈ ഉത്തരവ് അവഗണിച്ചുകൊണ്ടാണ്  മുൻ വർഷങ്ങളിലെ പോലെ പ്രത്യേക പ്രവേശന പരീക്ഷ നടത്താൻ എം. ജി. സർവകലാശാല  വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. എം.ജി സർവ്വകലാശാലയിലും അംഗീകൃത ഗവേഷണ സെന്ററുകളിലുമായി 1544 ഗവേഷണപഠന ഒഴിവുകളാണ് ഉള്ളത്. 

MG University is all set to conduct direct PhD entrance exam

Enter AMP Embedded Script