ഷാഫിയുടെ ഗള്‍ഫ് പ്രചാരണം വോട്ടാകുമെന്ന് യുഡിഎഫ്; വിദേശത്തേക്ക് ഇല്ലെന്ന് കെ.കെ. ശൈലജ

shafi-shylaja
SHARE

വടകര യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്‍റെ ഗള്‍ഫ് നാടുകളിലെ തിരഞ്ഞെടുപ്പ് പ്രചാരണം നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. രണ്ടുദിവസത്തെ പ്രചാരണത്തിന് ശേഷം ഷാഫി പറമ്പില്‍ മണ്ഡലത്തില്‍ സജീവമായി. എന്നാല്‍ പ്രവാസികള്‍ രാഷ്ട്രീയ പ്രബുദ്ധരാണെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയുടെ പരിഹാസം.

ഷാര്‍ജയിലും ദോഹയിലുമാണ് ഷാഫി പറമ്പില്‍ നേരിട്ടെത്തി വോട്ടഭ്യര്‍ഥിച്ചത്. സ്ഥാനാര്‍ഥിയുടെ ഈ അഭ്യര്‍ഥന വോട്ടായി മാറുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെഎംസിസിയടക്കമുള്ളവരുടെ ഇടപെടലി‍ല്‍ കൂടുതല്‍ ആളുകളെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിരുന്നു. വോട്ടെണ്ണല്‍ ദിനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് പ്രവാസികളെ എത്തിച്ചിരുന്നത്. സമാനരീതി ഇക്കുറിയും പിന്തുടരാനാകുമോ എന്നാണ് ആലോചന. എന്നാല്‍ ഗള്‍ഫ് നാടുകളില്‍ പോയുള്ള യുഡിഎഫിന്‍റെ ഈ പ്രചാരണം എല്‍ഡിഎഫിനെ ഏശുന്നില്ല. വിദേശത്ത് പോകാനും ആലോചനയില്ല. 

MORE IN KERALA
SHOW MORE