ദുഃഖവെള്ളി ദിനത്തില്‍ വോട്ട് അഭ്യര്‍ത്ഥനയില്ല; ഇത്തവണയും വീഴ്ചയില്ലാതെ രാധാകൃഷ്ണന്‍

ks
SHARE

ദുഃഖവെള്ളി ദിനത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവധി നല്‍കി എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. കെ.എസ് രാധാകൃഷ്ണന്‍. 45 വര്‍ഷമായി തുടരുന്ന ദുഃഖവെള്ളി ദിനത്തിലെ ജീവിതചര്യയില്‍ തിരഞ്ഞെടുപ്പ് കാലത്ത് മാറ്റം വരുത്താനും കെ.എസ് രാധാകൃഷ്ണന്‍ തയാറല്ല.

സത്യവേദ പുസ്തക പാരായണം. അതാണ് കഴിഞ്ഞ 45 വര്‍ഷക്കാലമായി  ദുഃഖവെള്ളി ദിനത്തില്‍ ഡോ കെഎസ് രാധാകൃഷ്ണന്‍ വീഴ്ചയില്ലാതെ തുടരുന്ന ജീവിതചര്യ. കൃത്യമായി പറഞ്ഞാല്‍ 1977ലെ ക്രിസ്്മസ് ദിനത്തിലാണ് ഈ വേദപുസ്തകം മഹാരാജാസില്‍ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന രാധാകൃഷ്ണന്റെ കയ്യിലെത്തുന്നത്. ബൈബിള്‍ നല്‍കിയ ആ സുഹൃത്ത് ഇന്ന് ജീവിച്ചിരിപ്പില്ല.

ഇടത് വലത് മുന്നണി സ്ഥാനാര്‍ഥികള്‍ പ്രചാരണത്തില്‍ ഏറെ മുന്നോട്ട് പോയപ്പോള്‍ തീര്‍ത്തി വൈകിയാണ് ബിജെപി സ്ഥാനാര്‍ഥിയായുള്ള ഡോ. കെ.എസ് രാധാകൃഷ്ണന്റെ രംഗപ്രവേശം. പ്രചാരണ രംഗത്ത് ഏറെ പിന്നിലാണെങ്കിലും  ഇന്നേ ദിവസം വോട്ടഭ്യര്‍ഥനയില്ല. പതിവ് പാറ്റേണുകള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ എറണാകുളം മണ്ഡലത്തില്‍ പ്രസക്തയില്ലെന്നാണ് വിജയപ്രതീക്ഷയുണ്ടോയെന്ന ചോദ്യത്തിനുള്ള ബിജെപി സ്ഥാനാര്ഥിയുടെ മറുപടി. ബൈബിള്‍ വായനയില്‍ നിന്നുള്ള സ്വാധീനം ഉള്‍ക്കൊണ്ട് 31 വര്‍ഷം മുന്‍പ് എഴുതിയ കെ.എസ് രാധാകൃഷ്ണന്റെ ക്രിസ്തുദര്‍ശനമെന്ന പുസ്തകം നാലാം പതിപ്പിലെത്തി നില്‍ക്കുകയാണ്.

KS Radhakrishnan without election campaign on good friday

MORE IN KERALA
SHOW MORE