കോതമംഗലം കൊലക്കേസ്; രണ്ടുപേർ കസ്റ്റഡിയിൽ

kothamangalam
SHARE

കോതമംഗലം സാറാമ്മ കൊലക്കേസിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. നാട്ടുകാരായ രണ്ടുപേരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്നാണ് സൂചന. ഇരുവരുടെയും ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ തിങ്കൾ ഉച്ചയ്ക്കു ശേഷമാണ് എഴുപത്തിരണ്ടുകാരി സാറമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

സാറമ്മ ധരിച്ചിരുന്ന നാല് വളകളും മാലയും നഷ്ടപ്പെട്ടിരുന്നു. വീടിനെക്കുറിച്ച് കൃത്യമായി അറിയുന്നവരാണ് പ്രതികളെന്ന് പൊലീസിന് ധാരണയുണ്ടായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷത്തിലാണ് രണ്ടുപേർ പിടിയിലായത്. ആദ്യം കസ്റ്റഡിയിലെടുത്ത ഇതരസംസ്ഥാനക്കാരിൽ നിന്നും ചില സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു.

Two under police custody in Kothamangalam murder case.

MORE IN KERALA
SHOW MORE