‘വിജയം ഉറപ്പ്’; ഏറ്റവുമാദ്യം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് മുകേഷ്

mukesh
SHARE

സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുളള നാമനിര്‍ദേശപത്രികാ സമര്‍പ്പണം തുടങ്ങി. കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം മുകേഷ് വരണാധികാരിയായ കലക്ടര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചു. സ്ഥാനാര്‍ഥികള്‍ക്ക് ഏപ്രില്‍ നാലാം തീയതി വരെ പത്രിക സമർപ്പിക്കാമെങ്കിലും അവധിയായതിനാല്‍ ദുഖവെള്ളി, ഈസ്റ്റർ ,ഏപ്രിൽ ഒന്ന് ദിവസങ്ങളിൽ പത്രിക സ്വീകരിക്കില്ല.

സംസ്ഥാനത്ത് ആദ്യമായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് എം മുകേഷ്. സിഐടിയു ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്ന് എല്‍ഡിഎഫ് നേതാക്കളോടൊപ്പം പ്രകടനമായാണ് പത്രികസമര്‍പ്പിക്കാനായി കലക്ട്രേറ്റിലേക്ക് നീങ്ങിയത്. 

രാവിലെ 11.28 ന് കലക്ടര്‍ എന്‍ ദേവീദാസ് മുമ്പാകെ പത്രിക സമര്‍പ്പിച്ചു. രണ്ടു സെറ്റ് പ,ത്രികയാണ് സമര്‍പ്പിച്ചത്. മന്ത്രി കെഎന്‍ ബാലഗോപാല്‍, പിഎസ് സുപാല്‍ എംഎല്‍എ ഉള്‍പ്പെടെയുളള നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. വിജയം ഉറപ്പാണെന്ന് എം മുകേഷ്. 

സ്ഥാനാര്‍ഥികള്‍ക്ക് ഏപ്രില്‍ നാലാംതീയതി വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. രാവിലെ പതിനൊന്നു മുതല്‍ വൈകിട്ട് മൂന്നുവരെയാണ് സമയം.. അവധിയായതിനാല്‍ ദുഖവെള്ളി, ഈസ്റ്റർ ,ഏപ്രിൽ ഒന്ന് ദിവസങ്ങളിൽ പത്രിക സ്വീകരിക്കില്ല. സൂക്ഷ്മപരിശോധന ഏപ്രില്‍ അഞ്ചിന്, പത്രികപിന്‍‌വലിക്കാനുളള അവസാനതീയതി ഏപ്രില്‍ എട്ടാണ്. 

LDF candidate Mukesh submitted his nomination.

MORE IN KERALA
SHOW MORE