'സമ്മർദ്ദത്തില്‍ സർക്കാർ കീഴടങ്ങുന്നു'; നിലപാട് കടുപ്പിച്ച് കെപിഎംഎസ്

kpma
SHARE

ജാതി സെൻസസിൽ സംസ്‌ഥാന സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് കെപിഎംഎസ്. അധികാരങ്ങളും വിഭവങ്ങളും കയ്യിൽ വെച്ചവരുടെ സമ്മർദ്ദത്തിന് മുന്നിൽ സർക്കാർ കീഴടങ്ങുകയാണെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ആരോപിച്ചു. ഇതോടെ കെപിഎംഎസിന്റെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംവരണ സീറ്റായ മാവേലിക്കരയിൽ ഉൾപ്പെടെ കോൺഗ്രസ് സ്ഥാനാർത്ഥികൾ.

ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് കെപിഎംഎസ് ഇടത് സർക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.  ജാതി സെൻസസിൽ പഠിക്കാതെ നിലപാടെടുത്ത സർക്കാർ വിഷയം രാഷ്ട്രീയമായി ഉയരുമ്പോഴും മൗനം പാലിക്കുകയാണെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ.

ഇതോടെ കഴിഞ്ഞതവണ എൽഡിഎഫിനൊപ്പം നിന്ന കെപിഎംഎസ് ഇത്തവണ തങ്ങൾക്കൊപ്പം നിൽകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. എന്നാൽ പൗരത്വ ഭേദഗതി നിയമത്തിൽ ഇടത് സർക്കാരിന്റെ നിലപാടിന് സംഘടന പൂർണ പിന്തുണ നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഘടനയുടെ നിലപാട് തീരുമാനിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തി.

kpms has toughened its stand against the state government on caste census

MORE IN KERALA
SHOW MORE