ചിഹ്നങ്ങളുടെ കഥ പറയുന്ന സ്റ്റെന്‍സിലുകള്‍; വലിയങ്ങാടിയില്‍ കാണാം വോട്ടിന്‍റെ പഴമ

പഴമയുടെ ഭംഗിയൊന്നും അങ്ങനെ പൊയ്പ്പോവില്ല.. കോഴിക്കോട് വലിയങ്ങാടിയിലെത്തിയാല്‍ കാണാം സ്ഥാനാര്‍ഥികളുടെ ചിഹ്‌നങ്ങള്‍ വരയ്ക്കാനായി തയാറാക്കിയ സ്റ്റെന്‍സിലുകള്‍. കോഴിക്കോട്ടെ പാര്‍ട്ടിക്കാരെല്ലാം ചുമരില്‍ ചിഹ്നം വരയ്ക്കാന്‍ സ്റ്റെന്‍സിലിനായി ഓടിയെത്തുന്നത് വലിയങ്ങാടിയിലേക്കാണ്. 

വലിയങ്ങാടി ഗണ്ണി സ്ട്രീറ്റില്‍ തിരഞ്ഞെടുപ്പ് അടുത്താല്‍ പിന്നെ ചിഹ്നം വെട്ടിയെടുക്കുന്ന തിരക്കാണ്. ഇവിടെ രാഷ്ട്രീയം നോക്കാറില്ല കോഴിക്കോട് സ്വദേശി സമീറിന്‍റേതാണ് സ്റ്റെന്‍സില്‍ കട. ഒരുകാലത്ത് ഇ.കെ നായനാര്‍ അടക്കമുള്ള നേതാക്കള്‍ തന്‍റെ കടയില്‍ വന്നിരുന്നുവെന്ന് സമീര്‍. കോഴിക്കോടോ സമീപപ്രദേശങ്ങളിലോ ലോഹ ഷീറ്റുകളില്‍ ഇങ്ങനെ ചിഹ്നങ്ങള്‍ കൊത്തിയെടുക്കുന്നവര്‍ ആരുമില്ല. അതിനാല്‍ സമീറിന്‍റെ കടയില്‍ ഇന്നും പഴമ തേടി ആളെത്തും.

Kozhikode valiyangadi stencil

Enter AMP Embedded Script