ഇഞ്ച പരുവപ്പെടുത്തിയ ജീവിതം; പാരമ്പര്യമായി വന്നുചേര്‍ന്ന തൊഴില്‍

incha
SHARE

നാല്‍പത് വര്‍ഷത്തിലധികമായി ഇഞ്ചചതച്ചെടുക്കുന്നതാണ് മൂഴിയാര്‍ വനത്തിലെ ആദിവാസി ദമ്പതികളായ ഗണേശന്‍റെയും ഓമനയുടേയും ജീവിതമാര്‍ഗം. പാരമ്പര്യമായി തുടരുന്ന തൊഴിലാണ്. തണ്ണിത്തോട മണ്ണീറ റോഡിലെ യാത്രക്കാര്‍ക്ക് കൗതുകമാണ് ചതച്ചു തൂക്കിയിരിക്കുന്ന ഇഞ്ചത്തോലുകള്‍.

ഓമനയ്ക്ക് ആറുപതും ഗണേശന് അന്‍പത്തിനാലും വയസുണ്ട്. ഇങ്ങനെ ഇഞ്ചയെ ചതച്ചെടുക്കുന്ന കാഴ്ച ഓര്‍മവച്ച കാലം മുതല്‍ മനസിലുണ്ട്. പാരമ്പര്യമായി തുടരുന്ന തൊഴിലാണ്. കാടുകയറി വിളഞ്ഞ കമ്പുകള്‍ വെട്ടിയെടുക്കും. മുള്ളുചീകി കാടിന് പുറത്തെത്തിക്കും. ഭാര്യ ഓമനയ്ക്കൊപ്പമാണ് വിളഞ്ഞ ഇഞ്ചത്തണ്ട് ചതച്ചെടുക്കുന്നുത്. സാവധാനം തോല് മുറിഞ്ഞ്പോകാതെ തടിയില്‍ നിന്ന് ചതച്ച് അടര്‍ത്തിയെടുക്കണം.

ചതച്ചെടുത്ത ഇഞ്ചത്തോല്‍ വഴിയരുകില്‍ തന്നെ തൂക്കിയിടും. യാത്രക്കാര്‍ക്ക് വലിയവിലയില്ലാതെ ഇഞ്ചവാങ്ങാം. അങ്ങാടിക്കടകളിലും വില്‍ക്കുന്നത് ഇവരാണ്. കുഞ്ഞുങ്ങളെ തേച്ചുകുളിപ്പിക്കാനടക്കം ഇഞ്ചതേടി ദൂരസ്ഥലങ്ങളില്‍ നിന്നുവരെ നേരിട്ടെത്തുന്നവരുണ്ട്. അവധി ദിവസം പത്ത് തോല്‍ വരെ വില്‍ക്കാറുണ്ട്. വലുപ്പം അനുസരിച്ചാണ് വില. രണ്ട് ഊരുകാരായിരുന്ന ഗണേശന്‍റെയും ഓമനയുടേയും പ്രണയവിവാഹം ആയിരുന്നു. മക്കളും പാരമ്പര്യ ജോലിയിലുണ്ട്. എന്നും മൂഴിയാറില്‍ നിന്ന് തണ്ണിത്തോട് മണ്ണീറ റോഡില്‍ ഇരുവരും എത്തും. ഉള്‍വനത്തിലെ ഇഞ്ചവെട്ടില്‍ ഏതുസമയവും ആനയെ ഭയക്കണമെന്നും ഗണേശന്‍ പറയുന്നു.

Incha business by tribal couple.

MORE IN KERALA
SHOW MORE