പടയപ്പയും ചക്കക്കൊമ്പനും മുറിവാലനും..; ഭീതി ഒഴിയാതെ ഇടുക്കി

elephant-idukki
SHARE

കാട്ടാന ഭീതി ഒഴിയാതെ ഇടുക്കിയുടെ മലയോര മേഖല. ചിന്നക്കനാൽ സിങ്ക്കണ്ടത്ത് കാട്ടാന പള്ളിയുടെ സംരക്ഷണ വേലി തകർത്തു. മേഖലയിൽ വനംവകുപ്പ് സംഘമെത്തിയില്ലെന്ന് നാട്ടുകാർ. ദേവികുളം ഫാക്ടറി ഡിവിഷനിൽ കാട്ടാന പടയപ്പ കൃഷി നശിപ്പിച്ചു. RRT സംഘം പടയപ്പയെ നിരീക്ഷിച്ചു വരികയാണ് 

ചക്കക്കൊമ്പാനും മുറിവാലനും ജനവാസ മേഖലയിലിറങ്ങിയതിന്റെ ഭീതിയിലാണ് സിങ്ക്കണ്ടം നിവാസികൾ. രാത്രി ഒരുമിച്ചെത്തിയ കൊമ്പൻമാർ സെന്റ് തോമസ് പള്ളിയുടെ സംരക്ഷണ വേലി പൊളിച്ചു. മുറിവാലനാണ് ആക്രമണം നടത്തിയതെന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാൽ ആക്രമണം നടത്തിയത് ചക്കകൊമ്പനാണെന്നാണ് നാട്ടുകാർ പറയുന്നത് 

പുലർച്ചെ ദേവികുളം ഫാക്ടറി ഡിവിഷനിലെത്തിയ പടയപ്പ കൃഷിനാശമുണ്ടാക്കി. ആനയെ ജനവാസ മേഖലയിൽ നിന്നും തുരത്താനുള്ള RRT സംഘത്തിന്റെ ശ്രമം പുരോഗമിക്കുകയാണ്. കാട്ടാന ആക്രമണം തടയാൻ അടിയന്തര നടപടിയെടുക്കുമെന്ന് വനം മന്ത്രി ഉറപ്പ് നൽകിയിട്ടും കാട്ടാന ആക്രമണം തടയാനാകാത്തതിന്റെ ആശങ്കയിലാണ് മേഖലയിലെ ജനങ്ങൾ 

Idukki wild elephants attack

MORE IN KERALA
SHOW MORE