ഭിന്നതകള്‍ പരിഹരിക്കണം; സിപിഎം സംസ്ഥാന സെക്രട്ടറി പത്തനംതിട്ടയിലേക്ക്

cpm
SHARE

സിപിഎം ജില്ലാസെക്രട്ടേറിയറ്റിലെ സംഘര്‍ഷ വാര്‍ത്തകള്‍ക്കിടെ സംസ്ഥാന സെക്രട്ടറി പത്തനംതിട്ടയിലെത്തും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താനും ഭിന്നതകള്‍ പരിഹരിക്കാനുമാണ് സന്ദര്‍ശനം. അതേസമയം പാര്‍ട്ടിക്കുള്ളിലെ അപസ്വരങ്ങള്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ അംഗങ്ങള്‍ ഏറ്റുമുട്ടിയത്. വാക്കേറ്റത്തിന് പിന്നാലെ മുതിര്‍ന്ന നേതാവായ എ.പത്മകുമാറിനെ പി.ബി.ഹര്‍ഷകുമാര്‍ കയ്യേറ്റം ചെയ്തെന്നായിരുന്നു വിവരം.  അടുത്ത ദിവസം ഇരുവരേയും ഒരുമിച്ചിരുത്തി വാര്‍ത്ത ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു നിഷേധിച്ചെങ്കിലും പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ല. സംഘര്‍ഷത്തിന് പിന്നാലെ സംസ്ഥാന നേതാക്കളടക്കം ഇടപെട്ടാണ് പത്മകുമാറിനെ അനുനയിപ്പിച്ചത്. താഴേത്തട്ടിലടക്കം വാര്‍ത്ത വ്യാജമെന്ന് ബോധ്യപ്പെടുത്താനുള്ള പരിശ്രമത്തിലുമാണ് ജില്ലാ നേതാക്കള്‍. ഒരു സംഘര്‍ഷവും ഇല്ല എന്ന് സംസ്ഥാന സെക്രട്ടറിയും  പറഞ്ഞെങ്കിലു ഉടന്‍ പത്തനംതിട്ടയില്‍ എത്തും. പ്രചാരണം തൃപ്തികരമല്ലെന്ന പരാതി ഉയര്‍ന്നതോടെ കഴിഞ്ഞയാഴ്ച യോഗംവിളിച്ചു ചേര്‍ത്ത് മടങ്ങിയതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. അതേസമയം ഭിന്നത ഗുണമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്.

കെഎസ്‌യു രക്തസാക്ഷി ലിസ്റ്റുമായി വരാമെന്ന് പറഞ്ഞ് കുടുങ്ങി ട്രോളില്‍പ്പെട്ട ആന്‍റോ ആന്‍റണിക്കും സിപിഎമ്മിലെ സംഘര്‍ഷം ആശ്വാസമായി. എന്നാല്‍ എല്ലാ വീഴ്ചകളും തിരുത്തി മുന്നോട്ട് പോകാനുള്ള സമയം ഉണ്ട് എന്ന ആത്മവിശ്വാസത്തിലാണ് സിപിഎം. മുപ്പതാം തീയതി തോമസ് ഐസക്ക് നോമിനേഷല്‍ നല്‍കും. ഏപ്രില്‍ ഒന്നിന് മണ്ഡലപര്യടനം തുടങ്ങുന്നതോടെ തീപാറുമെന്ന് നേതാക്കള്‍ പറയുന്നു.

MORE IN KERALA
SHOW MORE