മുകുന്ദപുരത്തെ 'അനിയൻ ബാവയും ചേട്ടൻ ബാവയും'; ജനം തിരഞ്ഞെടുത്ത സഹോദരങ്ങള്‍

brothers
SHARE

കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ദമ്പതികളെക്കുറിച്ച് കഴിഞ്ഞദിവസം നമ്മൾ കണ്ടു. എ.കെ.ജിയും സുശീലയും. അതുപോലെ വിജയിച്ച സഹോദരങ്ങളുണ്ടോ? ഉണ്ട്. ഒരേ മണ്ഡലത്തിൽ വിജയിച്ചുകയറിയ ഒരു ചേട്ടൻ ബാവയെയും അനിയൻ ബാവയെയും കാണാം ഇനി. 

മുകുന്ദപുരം. പനമ്പള്ളിയെയും കരുണാകരനെയും വിജയിപ്പിച്ച് ചരിത്രമുള്ള മുകുന്ദപുരം. 2009ലെ മണ്ഡലപുനർനിർണയത്തോടെ ഇല്ലാതായ മുകുന്ദപുരത്തിനാണ് കേരളരാഷ്ട്രീയത്തിൽ തിളങ്ങിനിന്ന ഒരു ചേട്ടനെയും അനിയനെയും വിജയിപ്പിക്കാൻ ഭാഗ്യമുണ്ടായത്. 1970ലാണ് ചേട്ടൻ വിജയിച്ചത്. ഏ.സി.ജോർജ്. ചില്ലറക്കാരനായിരുന്നില്ല. ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ കേന്ദ്രസഹമന്ത്രി വരെയായി. 1977ലും മുകുന്ദപുരത്ത് വിജയം ആവർത്തിച്ച ോർജിന്റെ അനിയൻ കേരള രാഷ്ട്രീയത്തിൽ മായ്ക്കാൻ കഴിയാത്ത ഒരു റെക്കാഡിന് ഉടമയാണ്. എ.സി.ജോസ്. 1981-82ൽ 80 ദിവസം മാത്രം ആയുസുണ്ടായിരുന്ന കെ.കരുണാകരന്റെ കാസ്റ്റിങ് മന്ത്രിസഭാ കാലത്ത് സ്പീക്കറായിരുന്ന എ.സി.ജോസ്. സ്പീക്കറുടെ കൂടി അംഗബലത്തിൽ അധികാരത്തിലിരുന്ന ആ വിചിത്ര കാലത്ത് എട്ടുതവണയാണ് നിയമസഭയിൽ സ്പീക്കറായിരുന്ന ജോസിന് വോട്ട് ചെയ്യേണ്ടിവന്നത്. എ.സി.ജോസിനെ അങ്ങനെ ആൾവേസ് കാസ്റ്റിങ് ജോസ് എന്ന് പത്രങ്ങൾ കളിയാക്കി എഴുതി. 98ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുകുന്ദപുരത്ത് മൽസരിച്ച ജോസ് മാർക്സിസ്റ്റ് സൈദ്ധാന്തികനായ പി.ഗോവിന്ദപിള്ളയെയാണ് പരാജയപ്പെടുത്തിയത്. അങ്ങനെ, കേരളക്കരയിൽ നിന്ന് ലോക്സഭയിലേക്ക് വിജയിച്ച ചേട്ടനും അനിയനും എന്ന റെക്കാഡ് ജോർജും ജോസും കുറിച്ചിട്ടു. മുകുന്ദപുരം അതിന് വേദിയുമൊരുക്കി. 

Brother's who won in the same constituency

MORE IN KERALA
SHOW MORE