സുരക്ഷ പാലിക്കാതെ തോന്നിയപടി സര്‍വീസ്; ടിപ്പര്‍ ലോറികള്‍ക്ക് പൂട്ടുവീഴും; ഇടപെടല്‍

കോഴിക്കോടിന്‍റെ മലയോര മേഖലകളില്‍ നിയമം കാറ്റില്‍പറത്തിയോടുന്ന ടിപ്പര്‍ ലോറികള്‍ക്ക് പൂട്ടിടാന്‍ മോട്ടോര്‍വാഹനവകുപ്പ്. രൂപമാറ്റം വരുത്തി അമിത ഭാരവുമായി ടിപ്പര്‍ ലോറികള്‍  അപകടസവാരി നടത്തുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് എംവിഡിയുടെ അടിയന്തര ഇടപെടല്‍.  

മലയോര മേഖലകളിലെ നിത്യേനയുള്ള കാഴ്ച്ചയാണിത്. യാതൊരു സുരക്ഷയും പാലിക്കാതെ തോന്നിയപടി സര്‍വീസ്. ലോറിയുടെ ഭാരം കയറ്റുന്ന ഭാഗത്തിന് അനുമതിയില്ലാതെ ഉയരംകൂട്ടും. അമിതഭാരം കയറ്റും. പരിശോധന ഉണ്ടെന്ന് പറയുമ്പോഴും പലയിടത്തും മോട്ടോര്‍വാഹനവകുപ്പിന്‍റെ നോട്ടം എത്തുന്നില്ലെന്ന് വ്യക്തം. എന്നാല്‍ ഇനി ഈ പോക്ക് പറ്റില്ലെന്ന് എംവിഡി എന്‍ഫോഴ്സ്്്മെന്‍റ്. കര്‍ശനപരിശോധനയും പിഴയും ഉറപ്പ്.  നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് ചുമത്തുന്നത് നിസാര പിഴ മാത്രമാണെന്നും ആക്ഷേപമുണ്ട്. 

Action against tipper lorries not complying with safety

Enter AMP Embedded Script