മലയാള മനോരമ പുതിയ രൂപത്തില്‍; രൂപകല്‍പന ലൂസി ലക്കാവ

മലയാളത്തിന്റെ സുപ്രഭാതമായ മലയാള മനോരമ ഇന്നുമുതൽ വായനക്കാരുടെ കൈകളിൽ എത്തുന്നത് പുതിയ രൂപത്തിൽ. പുതിയ മാറ്റങ്ങൾ വായനയുടെ നവ്യാനുഭവം നൽകുന്നതെന്ന് വിഖ്യാത കനേഡിയൻ- ഇറ്റാലിയൻ ഡിസൈനറായ ലൂസി ലക്കാവ മനോരമ ന്യൂസിനോട് പറഞ്ഞു. ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഒരു പത്രത്തിന്റെ രൂപകല്പന പരിഷ്കാരത്തിൽ ലൂസി ലക്കാവ പങ്കാളിയാകുന്നത്.

അല്പം കൂടി വലുപ്പം കൂട്ടിയ അക്ഷരങ്ങൾ.. വാർത്തകൾ മനസ്സിലേക്ക് കൂടി പതിപ്പിക്കുന്ന നിറങ്ങൾ.. ആകർഷകമായ ചിത്രങ്ങൾ...136 ആം പിറന്നാൾ ദിനത്തിൽ മലയാള മനോരമയ്ക്ക് പുതുശോഭ നൽകിയത് വിഖ്യാത ഇറ്റാലിയൻ കനേഡിയൻ ഡിസൈനർ ലൂസി ലക്കാവയാണ്.. അക്ഷരവിന്യാസത്തിന്റെ കലയായ ടൈപ്പോഗ്രഫിക്ക് പ്രത്യേക ശ്രദ്ധ നൽകുന്ന ഡിസൈനർമാരിലെ മുൻനിരക്കാരിയാണ് ലൂസി ലക്കാവ. 

അമേരിക്കൻ എഴുത്തുകാരൻ ഗബ്രിയേൽ ഗാർസിയ മാർക്വസ് പത്രപ്രവർത്തകനായിരുന്ന എൽ എസ്പെക്റ്റദോർ എന്ന സ്പാനിഷ് പത്രത്തിന് സമീപകാലത്ത് പുതുരൂപം നൽകിയത് ലക്കാവയാണ്. സിംഗപ്പൂരിലെ ദ് സ്ട്രെയ്റ്റ്സ് ടൈംസ്, യുഎസ് പത്രങ്ങളായ ദ് ബാൾട്ടിമോർസൺ, ഷിക്കാഗോ ട്രിബ്യൂൺ തുടങ്ങിയ നൂറോളം പത്രങ്ങൾക്ക് പുതുമയുള്ള ദൃശ്യഭാഷ നൽകിയതിന് പിന്നാലെയാണ് മലയാള മനോരമയ്ക്ക് വേണ്ടിയും പ്രവർത്തിക്കുന്നത്.നിലവിൽ പിന്തുടരുന്ന അച്ചടിയക്ഷരങ്ങളുടെ മനോഹാരിതയ്ക്ക് കൂടുതൽ ദൃശ്യഭംഗി നൽകി പുതുകാല പത്രവായനയിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുകയാണ് മലയാള മനോരമ.

New changes in malayalam manorama newspaper

Enter AMP Embedded Script