റോഡിനായി ഭൂമി വിട്ടുനല്‍കിയിട്ടും നടക്കാന്‍ വഴിയില്ലാതെ 24 കുടുംബങ്ങള്‍

റോഡിനായി ഭൂമി വിട്ടുനല്‍കിയിട്ടും നടപ്പുവഴി കിട്ടാതെ കൊച്ചി പനങ്ങാട്ടെ 24 കുടുംബങ്ങള്‍. റോഡ് നിര്‍മാണം തുടങ്ങിയെങ്കിലും എട്ട് വര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ല. അനുവദിച്ച ഫണ്ട് തീര്‍ന്നെന്നാണ് കരാറുകാരന്‍റെ വിശദീകരണം.

2016ല്‍ തുടങ്ങിയതാണ് കുമ്പളം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ റോഡ് നിര്‍മാണം. ആദ്യം 79 ലക്ഷം രൂപ അനുവദിച്ചെങ്കിലും പിന്നീടത് 50 ലക്ഷമായി വെട്ടിച്ചുരുക്കി. കാനയ്ക്കുമീതേ കോണ്‍ക്രീറ്റ് ചെയ്ത് 242 മീറ്റര്‍ നീളമുള്ള റോഡുണ്ടാക്കുകയായിരുന്നു പദ്ധതി. പ്രദേശവാസികള്‍ ഭൂമിയും വിട്ടു നല്‍കി. പദ്ധതിയുടെ ആദ്യഘട്ടം  ഏതാണ്ട് പൂര്‍ത്തിയായി. ഇനിയുള്ളത് വീതി കൂട്ടലാണ്. എന്നാല്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിര്‍മാണപ്രവര്‍ത്തികളൊന്നും ഇവിടെ നടക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

നിര്‍മാണത്തിനായി അനുവദിച്ച ഫണ്ട് തീര്‍ന്നുവെന്നാണ് കരാറുകാരന്‍ പറയുന്നത്. പദ്ധതി പൂര്‍ത്തിയാക്കാന്‍ 40 ലക്ഷംരൂപ ഇനിയും വേണ്ടിവരും. 

24 families have no way to walk even though the land was given for the road

Enter AMP Embedded Script