അധ്യാപക തസ്തിക നിര്‍ണയം; പത്തനംതിട്ടയിലും തിരുവനന്തപുരത്തും പോസ്റ്റുകള്‍ കുറയും

hs
SHARE

തസ്തിക നിര്‍ണയത്തിലൂടെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പോസ്റ്റുകള്‍ ഏറ്റവും കുറയാന്‍സാധ്യത പത്തനംതിട്ടയിലും തിരുവനന്തപുരത്തും. കുട്ടികളുടെ കുറവുള്ള ജില്ലകളിലാണ് അധ്യാപക തസ്തികകള്‍ ഏറ്റവും കുറയുക.  തസ്തിക നിര്‍ണയം നടത്തിയാലെ പിഎസ്.സി വഴി ഒഴിവ് നികത്താനാവൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി പറഞ്ഞു. 

പ്ലസ് 1, പ്ലസ് 2 ബാച്ചുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം 25ല്‍ താഴെയാണെങ്കിലാണ് അധ്യാപക തസ്തികള്‍ റദ്ദാക്കുക. പത്തനംതിട്ടയിലും തിരുവനന്തപുരത്തും കുട്ടികളുടെ എണ്ണം കുറയുന്നുണ്ട്, മാത്രമല്ല നേരത്തെ അനുവദിച്ച ബാച്ചുകളും പല ജില്ലകളിലും കൂടുതലായുണ്ട്. ഇത്തരം ജില്ലകളിലാവും തസ്തികകള്‍ ഒഴിവാക്കേണ്ടി വരിക.  നിരവധി ബാച്ചുകളിൽ ഇപ്പോൾ വിദ്യാർത്ഥികൾ ഇരുപത്തിയഞ്ചിൽ താഴെയാണ്, ഇത്തരത്തിലുള്ള ബാച്ചുകൾ 2022-ൽ 105 ആയിരുന്നെങ്കിൽ 2023-ൽ 129 ആയി ഉയര്‍ന്നു.

സ്കൂളുകളില്‍ നിന്നുള്ള വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്.  ഹയർ സെക്കണ്ടറിയിൽ ഒരു ബാച്ച് നിലനിൽക്കുന്നതിന് ചുരുങ്ങിയത് ഇരുപത്തിയഞ്ച് വിദ്യാർത്ഥികളും ഏഴ് പിരീഡുകളും വേണം എന്ന സർക്കാർ ഉത്തരവ് 2017-ൽ നിലവിൽ വന്നിരുന്നു. 2017 ല്‍  ഈ ഉത്തരവ് ഇറങ്ങിയെങ്കിലും  സര്‍ക്കാര്‍സ്കൂളുകളില്‍ അധ്യാപക തസ്തികള്‍ പുനര്‍നിര്‍ണയിച്ചില്ല. ഇതെതുടര്‍ന്നാണ്  ജൂനിയർ ഇംഗ്ലീഷ് അധ്യാപക തസ്തിക സൂപ്പർ ന്യൂമററി ആയി നിലനിർത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

തസ്തിക പുനർ നിർണയിക്കാതെ ഒഴിവുകള്‍  പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത സ്ഥിതിയിലുമാണ്. 38 ബാച്ചുകള്‍ വടക്കന്‍ജില്ലകളിലേക്ക് മാറ്റിയ സ്കൂളുകളിലും തസ്തിക നിര്‍ണയം ആവശ്യമായി വന്നിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കും മുന്‍പ് തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുമോ എന്നത് നിര്‍ണായകമാണ്. 

Higher Secondary School teachers appointment.

MORE IN KERALA
SHOW MORE