ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന; കോഴിക്കോട് 10 ഷവര്‍മ കടകള്‍ അടപ്പിച്ചു

കോഴിക്കോട് നഗരത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച പത്ത് ഷവര്‍മ കടകള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചു. 13 എണ്ണത്തിന് നോ‍ട്ടിസ് നല്‍കി. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം

വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മയും, അനുബന്ധ സാധനങ്ങളും , തയാറാക്കുകയും,  കൃത്യമായ ലേബലില്ലാതെ, ഇവ വിറ്റഴിക്കുകയും ചെയ്ത, കടകള്‍ക്കെതിരെയാണ് നടപടി. ചെറിയ തോതില്‍ വീഴ്ച വരുത്തിയ 13 കടകള്‍ക്ക് നോട്ടീസ് നല്‍കി. അഞ്ച് സ്ക്വാഡായി തിരിഞ്ഞ് 50 ഇടത്തായിരുന്നു പരിശോധന

സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന 20 മാനദണ്ഡങ്ങളില്‍ മൂന്നോ അതിലധികമോ പാലിക്കാത്ത പത്ത് കടകളാണ് അടപ്പിച്ചത്.  ഷവര്‍മ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പല കടകളിലെ ജീവനക്കാരും ഇതില്‍ പങ്കെടുക്കാത്തവരാണെന്ന് കണ്ടെത്തി.

fFood safety department has closed ten shawarma shops

Enter AMP Embedded Script