വാട്ടർ അതോറിറ്റിയുടെ വൈദ്യുതി കുടിശിക 2068 കോടി രൂപ; ഏറ്റെടുത്ത് സർക്കാർ

ജല അതോറിറ്റി K.S.E.B യ്ക്കു നല്‍കാനുള്ള കുടിശിക സര്‍ക്കാര്‍ ഏറ്റെടുത്തു.  2068 കോടിയാണ് ജല അതോറിറ്റി ൈവദ്യുതി കുടിശികയിനത്തില്‍ കെ.എസ്.ഇ.ബിക്ക് നല്‍കാനുള്ളത്. ഉപഭോഗം കൂടിയതിനെ തുടര്‍ന്നുള്ള കെ.എസ്.ഇ.ബി പ്രതിസന്ധി ചര്‍ചചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം നാളെ നടക്കും. പുറത്തു നിന്നാണ് 72 ശതമാനം വൈദ്യുതിയും കെ.എസ്.ഇ.ബി വാങ്ങുന്നത്. 

2068 കോടി കുടിശികയായതോടെ ജല അതോറിറ്റിയും, പണം കിട്ടാത്തതോടെ കെ.എസ്.ഇ.ബിയും വലിയ പ്രതിസന്ധിയിലായിരുന്നു. ഇതേ തുടര്‍ന്നാണ് കുടിശിക സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. 206.8 കോടി വീതമുള്ള പത്തു ഗഡുക്കളായി കുടിശിക നല്‍കാനാണ് തീരുമാനം. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന സര്‍ക്കാര്‍ എങ്ങനെ തുക നല്‍കുമെന്നു കണ്ടു തന്നെ അറിയണം. 

അതേസമയം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം നാളെ. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് യോഗം ചേരുന്നത്.  ചൂടു കൂടിയതോടെ വൈദ്യുതി ഉപഭോഗവും സര്‍വകാല റെക്കോഡിലെത്തിയിരുന്നു. ഇന്നലത്തെ ഉപഭോഗം മാത്രം 100.16 ദശലക്ഷം യൂണിറ്റാണ്. ആറു മണിമുതല്‍ 11 മണി വരെയുള്ള പീക്ക് സമയത്തെ ഇന്നലത്തെ ഉപഭോഗം 5033 മെഗാവാട്ടും. റെക്കോഡ് ഉപഭോഗം തുടരുമ്പോഴും ആഭ്യന്തര ഉല്‍പാദനം വെറും 28 ശതമാനം മാത്രമാണ്. പുറത്തു നിന്നും ഉയര്‍ന്ന വിലയ്ക്കു വൈദ്യുതി വാങ്ങുന്നതിനാല്‍ വലിയ സാമ്പത്തികപ്രതിസന്ധിയിലേക്ക് കെ.എസ്.ഇ.ബി പോകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. 

Government has taken over rs 2068 crore electricity dues of water authority

Enter AMP Embedded Script