മേലാങ്കോട്ടെ കട പൊളിയാണ്; റേഷനൊപ്പം ഗ്രാമഫോണ്‍ സംഗീതം

Morning-Express-HD_RATIONGRAMPHONE
SHARE

കാസർകോട് മേലാങ്കോട്ടെ റേഷൻ കടയിൽ എത്തിയാൽ രണ്ടുണ്ട് കാര്യം. റേഷൻ സാധനങ്ങളും വാങ്ങാം ഒപ്പം ഗ്രാമഫോണിലൂടെ പാട്ടുകളും കേൾക്കാം. രതി സുരേഷും ഭർത്താവ് സുരേഷുമാണ് ഈ റേഷൻ കടയുടെ നടത്തിപ്പുകാർ.

കാഞ്ഞങ്ങാട് മേലാങ്കോട്ടെ 147ആം നമ്പർ റേഷൻകട. കള്ളിച്ചെല്ലമ്മ സിനിമയിൽ പി ജയചന്ദ്രൻ പാടിയ പാട്ട് ഗ്രാമഫോണിലൂടെ ഒഴുകിയെത്തുന്നു. അരിയും ഗോതമ്പും വാങ്ങുന്നതോടൊപ്പം പാട്ടും ആസ്വദിക്കാം. പ്രായമായവർക്ക് ഗ്രഹാതുരത്വം, ചെറുപ്പക്കാർക്ക് കൗതുകം. പഴയകാല മലയാള സിനിമകളിലെ ഗാനങ്ങളാണ് മുഴുവൻ. പാട്ടുകേൾക്കാൻ വൈദ്യുതിയും ഇന്റർനെറ്റുമൊന്നും വേണ്ട. സുഹൃത്ത് അനീഷാണ് സുരേഷിന് ഗ്രാമഫോൺ സമ്മാനിച്ചത്. പിന്നീട് പലരിൽ നിന്നായി സിഡികൾ സംഘടിപ്പിച്ചു.

MORE IN KERALA
SHOW MORE