ആദ്യം വേദികളില്‍ ഒന്നിച്ച് പാടി, ഇപ്പോള്‍ ക്ലാസ് മുറിയിലും; സഹപാഠികളായി അച്ഛനും മകനും

പാടിയും കൊട്ടിയും വേദികളില്‍ നിന്ന് വേദികളിലെയ്ക്ക് ഒന്നിച്ചു നടന്ന അച്ഛനും മകനും ഇന്ന് ഒരേ ക്ലാസിലെ സഹപാഠികളാണ്. നാടന്‍ പാട്ട് കലാകാരന്‍ രജീഷ് പള്ളുരുത്തിയും മകന്‍ അദിത്യനും. എറണാകുളം മഹാരാജാസ് കോളജിലെ മ്യൂസിക് വിഭാഗത്തില്‍ 43-ാം വയസില്‍ പഠനത്തിനെത്തിയ രജീഷ് മകനൊപ്പം നാടന്‍പാട്ടുശാഖയില്‍ പുതുവഴിതുറക്കുകയാണ്.

വാമൊഴിപ്പാട്ടുകള്‍ ഒന്നിച്ച് പുതിയ തലമുറയിലേക്കെത്തിക്കുകയാണ് ഇരുവരും. എന്നാല്‍ മകന്റെതുമാത്രമായ സൗഹൃദക്കൂട്ടത്തിലേയ്ക്കൊന്നും അച്ഛന്‍ കടന്നുകയറാറില്ല. ആദിത്യന്‍റെ ആഗ്രഹം ഡ്രമ്മറാകണമെന്നാണ്. 1600ലേറെ പരമ്പരാഗ നാട്ടന്‍പാട്ടുകളെക്കുറിച്ച് സ്വതന്ത്ര ഗവേഷണം നടത്തിയ രജീഷിന് ഫോക്ലോറില്‍ ഡോക്ടറേറ്റ് നേടണമെന്നാണ് ആഗ്രഹം. 

Father and son as classmates in the same class

Enter AMP Embedded Script