പത്താംതരക്കാർക്ക് ഇനി പരീക്ഷക്കാലം; എസ്എസ്എൽസി പരീക്ഷയ്ക്ക് നാളെ തുടക്കം

v.sivankutty
SHARE

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയ്ക്ക് നാളെ തുടക്കമാകും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും കുട്ടികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്നും  മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 25 വരെയാണ് പരീക്ഷ.  

പത്താംതരക്കാർക്ക് ഇനി പരീക്ഷക്കാലം .എസ്. എസ്. എൽ. സി, റ്റി. എച്ച്. എസ്. എൽ. സി, എ. എച്ച്. എസ്. എൽ. സി പരീക്ഷകൾ നാളെ തുടങ്ങും. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നീ മേഖലകളിലായി  നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച്  വിദ്യാർഥികളാണ്  പരീക്ഷ എഴുതുന്നത്. കേരളത്തിൽ രണ്ടായിത്തി തൊള്ളായിരത്തി അമ്പത്തിയഞ്ചും  ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും ഉൾപ്പെടെ ആകെ രണ്ടായിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്ന്  കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. എസ്.എസ്.എൽ.സി പരീക്ഷസുഗമമായി നടത്തുന്നതിന് വേണ്ടുന്ന എല്ലാ ക്രമീകരണങ്ങളും  പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി.  

ഏപ്രിൽ 3 മുതൽ 20 വരെയാണ് മൂല്യനിർണയം. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസ്സുകളിലെ അടുത്ത അധ്യയന വർഷത്തേയ്ക്കുള്ള പാഠപുസ്തകങ്ങളുടെ  അച്ചടിപൂർത്തിയായി. മാർച്ച്  12 ന് വിതരണം തുടങ്ങും. പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ച്  ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി മേയ് മാസം ആദ്യ ആഴ്ച പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു. 

SSLC examinations to begin in Kerala on Monday

MORE IN KERALA
SHOW MORE