സ്ഥാനാർഥി നിര്‍ണയം; ചർച്ചകൾക്ക് വേഗം കൂട്ടി കോൺഗ്രസ്

congress
SHARE

ബിജെപി സ്ഥാനാർഥി പട്ടികയായതോടെ ചർച്ചകൾക്ക് വേഗം കൂട്ടി കോൺഗ്രസ്. കേരളമടക്കം 8 സംസ്ഥാനങ്ങൾ സ്ഥാനാർഥി പട്ടിക ഹൈക്കമാൻഡിന് കൈമാറിയിട്ടുണ്ട്.  പല മണ്ഡലങ്ങളിലും ഇന്ത്യ സഖ്യം പൊതു സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചതോടെ സ്ഥാനാർഥിത്വത്തിനായുള്ള അപേക്ഷകളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ചേർന്ന് സ്ഥാനാർഥി നിർണയത്തിൽ അന്തിമ തീരുമാനം എടുക്കും. 150 സീറ്റുകള്‍ കോണ്‍ഗ്രസിന് തനിച്ച് നേടാനാവുമെന്നാണ് സുനില്‍ കനുഗോലു റിപ്പോര്‍ട്ട്.

ഇന്ത്യാ സഖ്യത്തിലെ  പാർട്ടികളായ SP , AAP , ഇടത് പാർട്ടികൾ എന്നിവർ വിവിധ സംസ്ഥാനങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിലേക്ക് കടക്കുകയും BJP സ്ഥാനാർഥികളാവുകയും ചെയ്ത സാഹചര്യത്തിലാണ് കോൺഗ്രസ് ചർച്ചകൾ വേഗത്തലാക്കിയത്. .100  സ്ഥാനാർഥികളെ എത്രയും പെട്ടെന്ന് പ്രഖ്യാപിക്കാനാണ് ശ്രമം.  കേരളത്തിന് പുറമെ ഡൽഹി, ഗോവ  ഹരിയാന, പഞ്ചാബ്, ഒഡിഷ,, ചത്തീസ്ഗഡ്,  ചണ്ഡിഗഡ് PCCകൾ സ്ക്രീനിങ് കമ്മറ്റി യോഗത്തിന് ശേഷം സ്ഥാനാർഥി പട്ടിക ഹൈക്കമാന്റിന് സമർപ്പിച്ചു.. മിക്ക പിസിസികളും രാഹുൽഗാന്ധിയെ അതത് സംസ്ഥാനങ്ങളിൽ നിന്ന് മത്സരിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. ചണ്ഡിഗഢ് സീറ്റിനായുള്ള പിടിവലിയിലാണ് മുതിർന്ന നേതാക്കളായ പവൻ കുമാർ ബൻസാലും മനീഷ് തിവാരിയും.  നോർത്ത് ഈസ്റ്റ് ഡൽഹി,നോർത്ത് വെസ്റ്റ് ഡൽഹി, ചാന്ദിനി ചൗക്ക് സീറ്റുകളിൽ സന്ദീപ് ദീക്ഷിത് , ജെ പി അഗർവാൾ, അൽക്ക ലാംബ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. സീറ്റ് നിഷേധിച്ചാല്‍ പാര്‍ട്ടിവിടാന്‍ തയാറായി നില്‍ക്കുന്നവരുമുണ്ട്.   നവാഡ സീറ്റ്  നൽകിയാൽ ബിജെപിയിൽ ചേരാൻ തയ്യാറാണെന്ന് ബീഹാറിലെ കോൺഗ്രസ് എംഎൽഎ നീതു സിങ് പ്രഖ്യാപിച്ചു. തർക്ക സീറ്റുകളുടെ കാര്യത്തിൽ  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി തീരുമാനമെടുക്കും.150 സീറ്റുകൾ വരെ പാർട്ടിക്ക് ഒറ്റയ്ക്ക് നേടാനാകുമെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നിരവധി നേതാക്കളെ മാറ്റി നിർത്തേണ്ടി വരും എന്നുമാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിൻ്റെ റിപ്പോർട്ട്.

With the bjp candidate list the congress has speeded up the discussions

MORE IN KERALA
SHOW MORE