സിദ്ധാര്‍ഥന്‍റെ മരണം; ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ഉപവാസസമരം

sidharath
SHARE

സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിഷേധം കനപ്പിച്ച് കോൺഗ്രസും പോഷക സംഘടനകളും. നെടുമങ്ങാട് നഗരത്തിൽ യൂത്ത് കോൺഗ്രസും ചാണ്ടി ഉമ്മൻ എംഎൽഎയും ഏകദിന ഉപവാസ ഇരിക്കുകയാണ്. ഉത്തരേന്ത്യൻ ഖാപ്പ് മോഡൽ കൊലപാതകം ആണ് എസ്എഫ്ഐ നടത്തിയത് എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. എസ്എഫ്ഐ അധോലോക സംഘമാണ് എന്ന് ഉപവാസം ഉല്ഘാടനം ചെയ്ത മാത്യൂ കുഴാൽനാടൻ എംഎൽഎയും ആരോപിച്ചു.

സിദ്ധാർത്ഥന്റെ നീതിക്കായുള്ള പോരാട്ടത്തിൽ കുടുംബത്തിന് ഐക്യദാർഢ്യം അറിയിച്ച് 9.30 ഓടെ ചാണ്ടി ഉമ്മൻ എംഎൽഎ നെടുമങ്ങാട്ട് വീട്ടിലെത്തി. മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നെടുമങ്ങാട് നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ഏകദിന ഉപവാസം ഇരിക്കുമെന്ന് ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചു.

പിന്നാലെ മാത്യൂ കുഴൽനാടൻ എംഎൽഎ, സി.പി ജോൺ, കെ.എസ് ശബരിനാഥൻ തുടങ്ങിയ നേതാക്കൾ എത്തി.  പതിനൊന്ന് മണിയോടെ നെടുമങ്ങാട് നഗരത്തിൽ ചാണ്ടി ഉമ്മൻ്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ഉപവാസം തുടങ്ങി. മാത്യൂ കുഴൽനാടൻ ഉല്ഘാടനം ചെയ്തു. ആറ്റിങ്ങൽ സിറ്റിംഗ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ അടൂർ പ്രകാശ് ഉപവാസ സമരം അവസാനിപ്പിക്കും. 

Congress protest over siddharth's death

MORE IN KERALA
SHOW MORE