തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനം; വടക്കുംഭാഗം കരയോഗ ഭാരവാഹികൾ കീഴടങ്ങി

blast
SHARE

തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനത്തിൽ ഒളിവിലായിരുന്ന പ്രതികൾ കീഴടങ്ങി. വടക്കുംഭാഗം കരയോഗ ഭാരവാഹികളാണ് സ്ഫോടനം നടന്ന് പതിനേഴാം ദിവസം കീഴടങ്ങിയത്. സ്ഫോടനത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പ്രദേശവാസികളുടെ ഹർജിയിൽ സർക്കാർ അടക്കമുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു

തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രവെടിക്കെട്ടിന് എത്തിച്ച കരിമരുന്ന് പൊട്ടിത്തെറിച്ച സംഭവത്തിൽ നാല് പ്രതികളാണ് ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പുതിയകാവ് ക്ഷേത്രോത്സവാഘോഷ കമ്മിറ്റി കൺവീനൽ രാജീവ്, വടക്കുംഭാഗം കരയോഗം ഭാരവാഹികളായ സജീവ് ചന്ദ്രൻ, രാജേഷ്.കെ.ആർ, സത്യൻ എന്നിവരാണ് കീഴടങ്ങിയ പ്രതികൾ.  മനപൂർവ്വമല്ലാത്ത നരഹത്യ, സ്ഫോടകവസ്തുനിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ്. സംഭവം നടന്ന ഫെബ്രവരി 12 മുതൽ പ്രതികൾ ഒളിവിലായിരുന്നു. വെടിക്കെട്ടിനായി എത്തിച്ച കരിമരുന്ന് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെ ആയിരുന്നു 2 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം. അതിനിടെ സ്ഫോടനത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികൾ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വകരിച്ചു. ഹര്‍ജിയിൽ  സംസ്ഥാന സർക്കാരടക്കമുള്ള  എതിര്‍കക്ഷികള്‍ക്ക്  കോടതി നോട്ടീസ് അയച്ചു. നഷ്ടം കണക്കാക്കുന്ന വകുപ്പേതെന്നും, ഉദ്യോഗസ്ഥൻ ആരെന്നും സർക്കാർ അറിയിക്കണം. ഹർജി അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കും.

Tripunithura puthiyakavvu blast follow up

MORE IN KERALA
SHOW MORE