പള്ളിമുറ്റത്ത് പൊങ്കാല ആഘോഷം; പൊങ്കാലയ്ക്കെത്തിയവരെ പാട്ടുപാടി സ്വീകരിച്ച് പുരോഹിതന്‍; വൈറല്‍

പൊങ്കാലയിടാന്‍ എത്തിയവരെ പാട്ടുപാടി സ്വീകരിച്ച പുരോഹിതന്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മണക്കാട് സഹായമാതാ ദേവാലയത്തിനു മുന്നില്‍ പൊങ്കാലയിട്ടവര്‍ക്കായാണ്  ഫാദര്‍ ഡൊമനിക് കണിയാകരയില്‍ ഫ്യൂഷന്‍ അവതരിപ്പിച്ചത്. പൊങ്കാല കഴിഞ്ഞുള്ള  ഇടവേളയിലെ ഫ്യൂഷനില്‍  ഭക്തരും കൂടി ചുവടുവെച്ചതോടെ പള്ളിമുറ്റം ആകെ കളറായി

കടുത്ത ചൂടിനിടയിലെ പൊങ്കാല , അടുപ്പിലെ ചൂടും കൂടിയായപ്പോള്‍ ആകെ തളര്‍ന്നു , അപ്പോഴായിരുന്നു അച്ഛന്‍റെ ഫ്യൂഷന്‍. പൊങ്കാലയിട്ടവരും ഒപ്പം ചേര്‍ന്നപ്പോള്‍ പള്ളിമുറ്റത്ത് ആഘോഷം നിറഞ്ഞു. പിന്നാലെ തിരുവനന്തപുരം ഇങ്ങനെയാണ് ബ്രോ എന്ന ടാഗ് ലൈനോടെ അച്ഛന്‍റെ ഫ്യൂഷന്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പള്ളിമുറ്റത്തും പരിസരത്തും  പൊങ്കാലിടാന്‍ എത്തിയവര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് സഹായമാതാ ദേവാലയം  ഒരുക്കിയിരുന്നത്

Priest Fusion Song During Attukal Pongala Goes Viral

Enter AMP Embedded Script