അവകാശവാദവുമായി രണ്ടുവിഭാഗങ്ങള്‍; ആലപ്പുഴ എന്‍സിപിയില്‍ ഭിന്നത രൂക്ഷം

ആലപ്പുഴ ജില്ലയിൽ NCPയിലെ ഭിന്നത വീണ്ടും രൂക്ഷമായി. തങ്ങളാണ് യഥാർത്ഥ എൻസിപിയെന്ന് അജിത് പവാർ വിഭാഗം അവകാശപ്പെട്ടു. തോമസ് കെ തോമസ് എംഎൽഎ ഇപ്പോൾ ആർക്കൊപ്പമാണെന്ന് അറിയില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. 

ആലപ്പുഴയില്‍ എന്‍സിപിക്ക് ഇപ്പോള്‍ രണ്ടു കമ്മിറ്റികളുണ്ട്.പിസി ചാക്കോ അനുകൂലികളുടെ ജില്ലാ പ്രസിഡൻ്റ സാദത്ത് ഹമീദാണ്. അജിത് പവാർ നേതൃത്വം നൽകുന്ന വിഭാഗം ജില്ലാ പ്രസിഡൻ്റ് അഡ്വ പള്ളിപ്പാട് രവീന്ദ്രനാണ്. തങ്ങൾക്കാണ് NCP എന്ന പേരുപയോഗിക്കാനും ഇടതു മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കാനും അർഹതയുള്ളത് അജിത് പവാർ വിഭാഗം ഭാരവാഹികൾ പറയുന്നു. NA മുഹമ്മദ് കുട്ടിയാണ് കേരളത്തിൽ അജിത് പവാർ വിഭാഗത്തിന് നേതൃത്വം നൽകുന്നത്. NCPയിൽ പി സി ചാക്കോയുടെ എതിർ പക്ഷത്തുള്ള തോമസ് കെ. തോമസിനെ അനുകൂലിക്കുന്ന ഒരു വിഭാഗമാണ് ജില്ലയിൽ അജിത് പവാർ പക്ഷത്തേക്ക് മാറിയിരിക്കുന്നത്. തോമസ് കെ തോമസ് എം എൽ എ ഇപ്പോൾ എത് പക്ഷത്താണെന്ന് അറിയില്ലെന്ന് ഇവർ പറയുന്നു 

മന്ത്രിസ്ഥാനം വീതം വയ്ക്കാൻ പാർട്ടിക്കുള്ളിൽ ധാരണയുണ്ടായിരുന്നുവെന്നാണ് ഇവർ പറയുന്നത്. A K ശശീന്ദ്രന് പകരം രണ്ടര വർഷം കഴിയുമ്പോൾ തോമസ് കെ തോമസ് മന്ത്രിയാകണമെന്നായിരുന്നു NCP കേന്ദ്ര നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാൽ PC ചാക്കോ ഈ തീരുമാനം നടപ്പാക്കാൻ തയാറായില്ല. PC ചാക്കോ നേതൃത്വം നൽകുന്ന NCP ശരദ് പവാർ വിഭാഗത്തിൽ മൂന്നു ഗ്രൂപ്പുകളുണ്ടെന്നും അജിത് പവാർ വിഭാഗം ഭാരവാഹികൾ പറഞ്ഞു. 

Enter AMP Embedded Script