ശാസ്താംകോട്ട ദുരന്തത്തിന് 42 വയസ്; കണ്ണീരോര്‍മയുടെ വെളിച്ചമായി 24 ദീപങ്ങള്‍

കൊല്ലം ശാസ്താംകോട്ട തടാകത്തില്‍ വളളം മറിഞ്ഞുണ്ടായ ദുരന്തത്തിന് നാല്‍പത്തിരണ്ടു വയസ്. ഇരുപത്തിനാലു പേര്‍ മരിച്ച അപകടം ഇന്നും നടുക്കത്തോടെ ഓര്‍ക്കുകയാണ് നാട്. ദീപങ്ങള്‍ കത്തിച്ചായിരുന്നു അനുസ്മരണം.

തടാകക്കരയില്‍ കണ്ണീരോർമകളുടെ വെളിച്ചമായി 24 ദീപങ്ങള്‍. നാല്‍പത്തിരണ്ടു വര്‍ഷം മുന്‍പ് ശാസ്താംകോട്ട തടാകത്തില്‍ വളളം മറിഞ്ഞുണ്ടായ അപകടത്തിലാണ് 24 പേര്‍ മരിച്ചത്. അമ്പലക്കടവിൽ നിന്നു പടിഞ്ഞാറേകല്ലട വെട്ടോലിക്കടവിലേക്ക് വരികയായിരുന്നു വളളം. ചന്തയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വന്ന സ്ത്രീ യാത്രക്കാരായിരുന്നു ഏറെയും. അപകടമുണ്ടായപ്പോള്‍ രക്ഷിക്കാൻ വെട്ടോലിക്കടവിൽ നിന്നു മറ്റൊരു വള്ളമെത്തി. ഇതിലേക്ക് പ്രാണരക്ഷാർഥം യാത്രക്കാർ ചാടിക്കയറിയതോടെ രണ്ടു വള്ളങ്ങളും മുങ്ങി.  

മരിച്ചവരിൽ 2 പേരൊഴികെ എല്ലാവരും പടിഞ്ഞാറേ കല്ലടയിലുളളവരായിരുന്നു. അമ്പലക്കടവിൽ തടാക ദുരന്തത്തിന്റെ അനുസ്മരണം നടത്താന്‍ എല്ലാവരും എല്ലാവര്‍ഷവും ഒത്തുചേരും. 

kollam sasthamkotta boat accident anniversary

Enter AMP Embedded Script