സിനഡ് കുർബാന അർപ്പണം; വൈദികർക്കെതിരായ നീക്കത്തില്‍ പ്രതിഷേധം

സിനഡ് കുർബാന അർപ്പിച്ച വൈദികർക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് എറണാകുളം - അങ്കമാലി അതിരൂപതാ ആസ്ഥാനം ഒരു വിഭാഗം വിശ്വാസികൾ ഉപരോധിച്ചു. സഭാ വിരുദ്ധ നിലപാട് എടുക്കുന്നവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഇതിനിടെ ക്രിസ്മസ് ദിനത്തിലെ കുർബാന അർപ്പണത്തിന്റെ റിപ്പോർട്ട് വത്തിക്കാന് കൈമാറി.

എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത  കുർബാന തടസപ്പെടുത്താൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുവെന്നാരോപിച്ചാണ് ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയത്. സഭാ വിരുദ്ധ നടപടികൾ ഒരുവിഭാഗം  വൈദികരുടെ പിന്തുണയോടെയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സിനഡ് കുർബാന തടസപ്പെടുത്തുന്നവരെ സഭയിൽ നിന്ന് പുറത്താക്കണം. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് അതിരൂപത നേതൃത്വം സ്വീകരിക്കുന്നതെന്നും ഇതിന് പരിഹാരമുണ്ടാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

ക്രിസ്മസ് മുതൽ അതിരൂപതയിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന് മാർപ്പാപ്പയുടെ നിർദേശമുണ്ടായിരുന്നു. മുഴുവൻ പള്ളികളിലും നടന്ന കുർബാനയുടെ വിശദാംശങ്ങൾ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ രേഖാമൂലം ശേഖരിച്ചിരുന്നു. ഈ റിപ്പോർട്ട് വത്തിക്കാനിലേക്ക് അയച്ചിട്ടുണ്ട്.

Protest against the violence against the priests who offered the synod mass

Nitha

Enter AMP Embedded Script