കത്രിക വയറ്റില്‍ മറന്നുവച്ച സംഭവം; ഡോക്ടര്‍മാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച കേസിൽ പ്രതികളായ ഡോക്ടർമാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. രണ്ടുദിവസത്തിനകം പൊലീസ് കുന്നമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതിനിടെയാണ്  സർക്കാർ നടപടി.

ഡോക്ടർമാരായ സി കെ രമേശൻ, എം ഷഹന, നഴ്സുമാരായ  എം രഹന, കെജി മഞ്ജു  എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനുമതി നൽകിയത്. 2017 നവംബർ 30ന്  മെഡിക്കൽ കോളേജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് വയറ്റിൽ കത്രിക മറന്നുവെച്ചത് എന്നാണ് പരാതി. കുറ്റക്കാർക്കെതിരെ  നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാർച്ച് ഒന്നിന് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പ്രതികളെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു.  സർക്കാർ തീരുമാനത്തിൽ സന്തോഷം ഉണ്ടെങ്കിലും പൂർണ്ണമായ നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് കെ കെ ഹർഷിന മനോരമ ന്യൂസിനോട് പറഞ്ഞു.

ആരോഗ്യ പ്രശ്നങ്ങളാൽ വർഷങ്ങളോളം  തീ തിന്ന തനിക്ക്  നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹർഷിന മെഡിക്കൽ കോളജിൽ മുന്നിൽ 104 ദിവസം  സമരം നടത്തിയിരുന്നു. അനുകൂല തീരുമാനം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ഇന്ന് മുതൽ സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം നടത്താനായിരുന്നു തീരുമാനം. അതിനിടയാണ് പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ.

Harsheena case permission to prosecute doctors

Enter AMP Embedded Script