അതിര്‍ത്തി നിര്‍ണയം; വീട് 2 പഞ്ചായത്തുകളിലായി; ദുരിതം പേറി 10 വര്‍ഷം

family
SHARE

ഭിന്നശേഷിക്കാർക്കുള്ള നിരാമയ ഇൻഷുറൻസ് പദ്ധതി പുതുക്കുന്നതിൽ പ്രതിസന്ധി . സർക്കാർ വിഹിതം വകയിരുത്താത്തതിനാൽ BPL വിഭാഗത്തിലേത് അടക്കമുള്ളഭിന്നശേഷി കുടുംബാംഗങ്ങൾ വിഹിതം തനിയെ അടയ്ക്കേണ്ട സാഹചര്യമാണ്. ഭിന്നശേഷി ഇൻഷുറൻസ് പദ്ധതിയിലെ നോഡൽ എജൻസിയുടെ പ്രവർത്തനം കേന്ദ്ര സർക്കാർ മരവിപ്പിച്ചതും പ്രതിസന്ധി രൂക്ഷമാക്കി.  

ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വെല്ലുവിളി, ബഹുവൈകല്യങ്ങൾ എന്നീ വിഭാഗക്കാരുടെ ചികിത്സയ്ക്കായി വർഷത്തിൽ ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണ് നിരാമയ ഇൻഷുറൻസ്. പോളിസി വർഷാവർഷം പുതുക്കുന്നതിനായി സംസ്ഥാന സർക്കാരാണ് ഫണ്ട് വകയിരുത്തിയിരുന്നത്. 2017 മുതൽ പോളിസി പുതുക്കുന്നതിനുള്ള തുക സംസ്ഥാന സർക്കാര്‍  നൽകിയിരുന്നു. അതിനാൽ ഗുണഭോക്താക്കളിൽ ഫീസ് ഇടാക്കിയിരുന്നില്ല. ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ ഇതിനായി ഫണ്ട് വകയിരുത്തിയിട്ടില്ല. ഇനിമുതൽ ഇൻഷുറൻസ് പോളിസി പുതുക്കുന്നതിന് ബിപിഎൽ വിഭാഗക്കാർ പ്രൊസസ്സിങ്ങ് ചാർജുൾപ്പെടെ 100രൂപയും എപിഎൽ വിഭാഗക്കാർ 300 രൂപയും നൽകണം. 

കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ ട്രസ്റ്റ് ആക്ടിന്റെ പരിധിയിലാണ് നിരാമയ ഇൻഷുറൻസ് പരിരക്ഷ. നോഡൽ ഏജൻസി കളുടെ പ്രവർത്തനം കേന്ദ്ര സർക്കാർ മരവിപ്പിച്ചിട്ട് നാളുകളേറെയായി. നിലവിൽ നാഷണൽ ട്രസ്റ്റിന്റെ ജില്ലാതല ലോക്കൽ ലെവൽ കമ്മിറ്റികളുടെയും പ്രവർത്തനം സുതാര്യമായല്ല നടക്കുന്നതെന്നും ആക്ഷേപമുണ്ട്. 

Malappuram family crisis

MORE IN KERALA
SHOW MORE