ഓട്ടോ ബ്രേക്കിട്ടതിനെച്ചൊല്ലി തര്‍ക്കം, കയ്യേറ്റം; 6 പേര്‍ റിമാന്‍ഡില്‍

കോഴിക്കോട് ബീച്ചില്‍ കാര്‍ യാത്രക്കാരും ഓട്ടോറിക്ഷാ തൊഴിലാളികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ റിമാന്‍ഡില്‍. ഓട്ടോ പെട്ടെന്ന് ബ്രേക്കിട്ടത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവില്‍ പരസ്പരം ആക്രമിച്ചവര്‍ക്കെതിരെയാണ് നടപടി.

വാക്കുതര്‍ക്കത്തിന് പിന്നാലെയായിരുന്നു സംഘര്‍ഷം. മാരകായുധങ്ങളുമായാണ് ഓട്ടോ തൊഴിലാളികള്‍ കാര്‍ യാത്രികരെ ആക്രമിച്ചത്. കാര്‍ യാത്രികര്‍ വീല്‍ സ്പാനര്‍ കൊണ്ട് തിരിച്ചും ആക്രമിച്ചു. ഓട്ടോ ഡ്രൈവര്‍മാരായ മുഹമ്മദ് റാഷിഖ്, ജംഷീര്‍, ദിലീപ്, ഷമീര്‍, കാറിലുണ്ടായിരുന്ന മനുപ്രസാദ്, ഫാസിന്‍ രാജ് എന്നിവരെയുമാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്. വധശ്രമത്തിനാണ് കേസ്. കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

Enter AMP Embedded Script