ലോക സിനിമയിലെ 'പെണ്‍ ഫ്രെയിമുകള്‍'; വനിതാ സംവിധായകരുടെ 8 ചിത്രങ്ങളുടെ പ്രദര്‍ശനം

ചലച്ചിത്ര മേളയിലെ ശ്രദ്ധേയമായി വനിത സംവിധായകരുടെ ചിത്രങ്ങൾ. 'വുമൺ gaze' എന്ന പേരിൽ പ്രത്യേക സെഗ്മെന്റില്‍ 8 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. അതേസമയം മലയാള വനിതാ സംവിധായകരുടെ ചിത്രങ്ങൾ അധികമില്ല എന്നത് പോരായ്മയായി അവശേഷിക്കുന്നു. 

ലോകസിനിമയിലെ പെൺ ഫ്രെയിമുകൾക്ക് കൂടുതൽ ദൃശ്യത നൽകുന്നതാണ് ഇത്തവണത്തെ ചലചിത്ര മേള. കെനിയൻ സംവിധായിക വനൂരി കഹിയുവിന് സ്പിരിറ്റ് ഓഫ് ദി സിനിമ പുരസ്കാരം നൽകിയതിനൊപ്പം ലോകത്തെ ഏറ്റവും മികച്ച വനിത സംവിധായകർ ഒരുക്കിയ ശക്തമായ സ്ത്രീപക്ഷ ചിത്രങ്ങൾ 'women gaze' എന്ന പേരിൽ പ്രദർശിപ്പിക്കുന്നു. കൗസർ ഇബ്നു ഹനിയ  സംവിധാനം ചെയ്ത, കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൺ ഐ പുരസ്കാരം നേടിയ 'ഫോർ ഡോട്ടേഴ്സ്' ആണ് ഇവയിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രം. 

നാല് പെൺമക്കളുടെ അമ്മയായ ഓൾഫ എന്ന ടുനീഷ്യൻ വനിതയുടെ ജീവിതമാണ് സിനിമ. നതാലിയ ശ്യാം സംവിധാനം ചെയ്ത, കാണാതായ മകളെ തിരഞ്ഞ്  ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറിയ  ഇന്ത്യക്കാരൻ്റെ ജീവിതം പറയുന്ന 'Footprints on Water', അൾജീരിയൻ ചിത്രം ഹൗറിയ, സെനഗലീസ് ചിത്രം ബനെൽ ആൻ്റ് അദാമ, തുടങ്ങിയ ചിത്രങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് ശക്തമായ പ്രമേയങ്ങളാണ്.

ലോക സിനിമയിലെ പ്രമുഖ വനിതാ സംവിധായകരുടെ ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രാമുഖ്യം പക്ഷെ മലയാളത്തിൽ നിന്നുള്ള വനിത സംവിധായകർക്ക് മേളയിൽ ലഭിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. എന്തായാലും 28ആമത് ചലച്ചിത്ര മേളയുടെ കയ്യൊപ്പായി വനിത സംവിധായകരുടെ സിനിമകൾ മാറിക്കഴിഞ്ഞു. 

Special screening of 8 films by women directors

Enter AMP Embedded Script